l o a d i n g

ഗൾഫ്

കേരളത്തില്‍ ഇടതുപക്ഷം ഭരണത്തുടര്‍ച്ചയുടെ പുതിയ ചരിത്രം സൃഷ്ടിക്കും: ജിസാനില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 4, 2026

ജിസാന്‍: പത്തു വര്‍ഷം കൊണ്ട് സമാനതകളില്ലാത്ത വികസനനേട്ടങ്ങള്‍ കൈവരിക്കുകയും സാധാരണക്കാരെയും പ്രവാസികളെയും ചേര്‍ത്തുപിടിക്കുകയും ചെയ്ത എല്‍.ഡി.എഫ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയുടെ പുതിയ ചരിത്രം സൃഷ്ടിക്കുമെന്ന് ജിസാനിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ജിസാന്‍ എയര്‍ലിങ്ക് കാര്‍ഗോ കോമ്പൗണ്ടില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ താഹ കൊല്ലേത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിദുരന്തങ്ങളും മഹാമാരികളും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വിവേചനങ്ങളും അതിജീവിച്ചുകൊണ്ട് കേരളത്തിന്റെ സമഗ്ര മേഖലകളിലും വികസനം സാധ്യമാക്കിയ എല്‍.ഡി.എഫ് ഭരണം തുടരേണ്ടത് കാലഘട്ടത്തിന്റെയും ഓരോ മലയാളിയുടെയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് കണ്‍വെന്‍ഷനെ അഭിവാദ്യം ചെയ്തുകൊണ്ട് ഓണ്‍ലൈനില്‍ സംസാരിച്ചു. കേരളത്തിന്റെ മുഖച്ഛായ മാറ്റിയ വന്‍കിട വികസന പദ്ധതികളും സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍ ആശ്വാസമേകിയ ക്ഷേമപദ്ധതികളും സമന്വയിപ്പിച്ചുകൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ വികസന മുന്നേറ്റവും കണ്ണെഞ്ചിപ്പിക്കുന്ന വളര്‍ച്ചയും പാതിവഴിയില്‍ മുടങ്ങിപ്പോകാതിരിക്കാനും, എല്ലാത്തരം വര്‍ഗീയ പ്രതിലോമ ശക്തികളെയും ചെറുത്തുകൊണ്ട് മനുഷ്യസ്‌നേഹത്തിന്റെയും മാനവികതയുടെയും തുരുത്തായി കേരളത്തെ സംരക്ഷിക്കുന്നതിനും ഇടതുപക്ഷം കൂടുതല്‍ കരുത്തോടെ ഭരണത്തില്‍ തുടര്‍ന്നേ മതിയാകൂവെന്ന് അദ്ദേഹം പറഞ്ഞു. സലാം കൂട്ടായി, ഫൈസല്‍ മേലാറ്റൂര്‍, സണ്ണി ഓതറ, ഡോ.ജോ വര്‍ഗീസ്, ജബ്ബാര്‍ പാലക്കാട്, ജോജോ തോമസ് എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു.

ഡോ. രമേശ് മൂച്ചിക്കലിന്റെ നേതൃത്വത്തില്‍ വിപ്ലവഗാനങ്ങള്‍ ആലപിച്ചു. എന്തുകൊണ്ട് എല്‍ഡിഎഫ്, മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്നീ ഡോക്യുമെന്ററികളും എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ഗാനങ്ങളും പ്രശസ്ത ഗായകന്‍ അലോഷിയുടെ ഗസല്‍ ഗാനങ്ങളും കണ്‍വെന്‍ഷനില്‍ പ്രദര്‍ശിപ്പിച്ചു. ഹര്‍ഷാദ് അമ്പയകുന്നുമ്മേല്‍, സലിം മൈസൂര്‍, അന്തുഷ ചെട്ടിപ്പടി, ബാലന്‍ കൊടുങ്ങല്ലൂര്‍, നൗഷാദ് പുതിയതോപ്പില്‍, സുന്ദരന്‍ കല്ലായി, അബ്ദുല്‍ ഹക്കീം, അഷറഫ് പാണ്ടിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തിലെ എല്ലാ നിമയസഭാ മണ്ഡലങ്ങളിലെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ജിസാനിലെ പ്രവാസികള്‍ക്കിടയില്‍ വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

ഫോട്ടോ: ജിസാനിലെ ഇടതുപക്ഷ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മാധ്യമപ്രവര്‍ത്തകനായ താഹ കൊല്ലേത്ത് ഉദ്ഘാടനം ചെയ്യുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026