l o a d i n g

ഗൾഫ്

ഏറനാട് 'അലങ്കരിച്ച പാട്ടുവണ്ടി' പര്യടനം ആരംഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 5, 2026

ഏറനാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് ഏറനാട് മണ്ഡലം ഗ്ലോബല്‍ കെഎംസിസിയും വിവിധ ജിസിസി കെഎംസിസി കമ്മിറ്റികളും സംയുക്തമായി ഒരുക്കിയ 'അലങ്കരിച്ച പാട്ടുവണ്ടി' പര്യടനം ആരംഭിച്ചു. പത്തിപ്പിരിയത്ത് വെച്ച് നടന്ന ചടങ്ങില്‍ പി.കെ. ബഷീര്‍ എംഎല്‍എ പാട്ടുവണ്ടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇന്ന് മുതല്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ പാട്ടുവണ്ടി സഞ്ചരിക്കും. ഇത്തവണ റോഡ് ഷോകള്‍ കുറച്ച് കുടുംബസംഗമങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പ്രചാരണ പരിപാടികളാണ് മണ്ഡലത്തില്‍ നടപ്പിലാക്കുന്നതെന്ന് പി.കെ. ബഷീര്‍ പറഞ്ഞു. ഓരോ കുടുംബത്തില്‍ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കോവിഡ് കാലത്ത് വിദേശത്തുനിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി ബാങ്കുകള്‍ വഴി പ്രത്യേക പലിശരഹിത വായ്പകള്‍ ഏര്‍പ്പെടുത്തിയത് ഇന്നും പ്രവാസികള്‍ നന്ദിയോടെ സ്മരിക്കുന്നത് വലിയ ചാരിതാര്‍ത്ഥ്യം നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാട്ടുവണ്ടിയുടെ ഷെഡ്യൂള്‍ അറിയാന്‍ യാത്ര കോ-ഓര്‍ഡിനേറ്റര്‍ റഹ്‌മത്തുള്ള (കുട്ടന്‍) - 790 714 8443 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഏറനാട് ഗ്ലോബല്‍ കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026