l o a d i n g

കേരള

ഹൈദരാബാദില്‍ മലയാളി ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ വാനിടിച്ചു; യുവതിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിന് ഗുരുതര പരിക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 5, 2026

ഹൈദരാബാദ്: ഹൈദരാബാദിലെ മാധാപൂരില്‍ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. മലപ്പുറം സ്വദേശിനി ഹാനിയ ആയിഷ (22) ആണ് മരിച്ചത്. ആയിഷയുടെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് അബ്ദുല്‍ ബാസിത്തിന് (26) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.

ഹൈദരാബാദിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമിലെ ജീവനക്കാരായ ആയിഷയും ബാസിത്തും കൂക്കട്ട്പള്ളിയില്‍ സിനിമ കണ്ട് മടങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രി വൈകി മാധാപൂരിലെ മൈന്‍ഡ് സ്‌പേസിന് സമീപം വെച്ച് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഡി.സി.എം വാന്‍ ഇവരുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബാസിത് റോഡിലേക്ക് തെറിച്ചുവീണപ്പോള്‍, ആയിഷ വാനിന്റെ അടിയില്‍ കുടുങ്ങിപ്പോയി.

അപകടത്തിന് പിന്നാലെ വാന്‍ നിര്‍ത്താന്‍ തയ്യാറാകാതെ ഡ്രൈവര്‍ വാഹനം ഓടിച്ചുപോവുകയായിരുന്നു. വാനിന്റെ അടിയില്‍ കുടുങ്ങിയ ആയിഷയെയും സ്‌കൂട്ടറിനെയും ഒരു കിലോമീറ്ററോളം ദൂരം വാന്‍ വലിച്ചിഴച്ചു. നടുക്കുന്ന ഈ കാഴ്ച കണ്ടുനിന്ന വഴിയാത്രക്കാര്‍ വാന്‍ പിന്തുടര്‍ന്ന് തടഞ്ഞെങ്കിലും ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വാനിലുണ്ടായിരുന്ന ക്ലീനറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ഇരുവരെയും സമീപത്തെ എ.ഐ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ ആയിഷയുടെ മരണം സംഭവിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ബാസിത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റിയിട്ടുണ്ട്. ഒളിവില്‍ പോയ ഡ്രൈവര്‍ക്കായി മാധാപൂര്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026