l o a d i n g

ഗൾഫ്

മാറ്റത്തിനായി ഒരു വോട്ട്: ജിദ്ദയില്‍ പ്രവാസി യുഡിഎഫ് മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 5, 2026

ജിദ്ദ: കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസി മലയാളികളുടെ ആവേശം വാനോളമുയര്‍ത്തി ജിദ്ദയില്‍ പ്രവാസി യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഷറഫിയ്യ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കെഎംസിസി, ഒഐസിസി സംഘടനകളുടെ നൂറുകണക്കിന് പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്തു.

കഴിഞ്ഞ പത്തു വര്‍ഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണിയുടെ ജനദ്രോഹ നയങ്ങള്‍ക്കും അഴിമതിക്കുമെതിരെ ഇത്തവണ ശക്തമായ വിധിയെഴുത്തുണ്ടാകുമെന്ന് യോഗം വിലയിരുത്തി. പ്രവാസി സമൂഹത്തെ പാടെ അവഗണിച്ച പിണറായി സര്‍ക്കാരിനെതിരെ ജനാധിപത്യപരമായ പോരാട്ടം നടത്തുമെന്നും യുഡിഎഫിന്റെ വന്‍ വിജയത്തിനായി പ്രവാസലോകം ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

പ്രവാസികളുടെ ഉന്നമനത്തിനും പ്രശ്‌നപരിഹാരങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന യുഡിഎഫ് പ്രകടനപത്രിക വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ക്രിയാത്മകമായ പ്രവാസി പുനരധിവാസം, ക്ഷേമ പദ്ധതികള്‍, പെന്‍ഷന്‍ വര്‍ദ്ധനവ്, പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സ്റ്റാന്‍ഡിങ് കമ്മിറ്റി തുടങ്ങിയ ദീര്‍ഘകാല ആവശ്യങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത് പ്രവാസികളോടുള്ള യുഡിഎഫിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഇടതുമുന്നണിക്ക് ഈ തിരഞ്ഞെടുപ്പില്‍ ചരിത്രപരമായ തിരിച്ചടി ലഭിക്കുമെന്നും യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

ജിദ്ദ പ്രവാസി യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി കണ്‍വീനര്‍ ഇസ്മായില്‍ മുണ്ടുപറമ്പിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ വെളിയംകോട് ഉദ്ഘാടനം ചെയ്തു. മുസ്തഫ പെരുവള്ളൂര്‍ (ഒഐസിസി ഗ്ലോബല്‍ അംഗം), ഇസ്മായില്‍ മുണ്ടക്കുളം (ജിദ്ദ കെഎംസിസി ചെയര്‍മാന്‍), സാക്കിര്‍ ഹുസൈന്‍ എടവണ്ണ, അഷ്‌റഫ് അഞ്ചാലന്‍ (ഒഐസിസി), നാസര്‍ മച്ചിങ്ങല്‍, റസാഖ് മാസ്റ്റര്‍ (കെഎംസിസി), ഇസ്മായില്‍ കൂരിപ്പൊയില്‍, ഫൈസല്‍ മക്കരപ്പറമ്പ്, ഫസലുള്ള വെള്ളുവമ്പലി (ഒഐസിസി), കെ.കെ. മുഹമ്മദ്, അഷ്‌റഫ് മുല്ലപ്പള്ളി (കെഎംസിസി) എന്നിവര്‍ സംസാരിച്ചു.

ഇ.പി. മുഹമ്മദാലി സ്വാഗതവും അബുട്ടി പള്ളത്ത് നന്ദിയും പറഞ്ഞു. നാണി മാസ്റ്റര്‍, മുഹമ്മദ് പെരുമ്പിലായി, സൈദലവി പുളിയക്കോട്, കമാല്‍ കളപ്പാടന്‍, യു.എം. ഹുസൈന്‍ മലപ്പുറം, സൈഫു വാഴയില്‍, അനസ്, സി.പി. നാണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026