l o a d i n g

ഗൾഫ്

ജാഫര്‍ സാദിഖിന് കരുവാരക്കുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 5, 2026

ജിദ്ദ: കരുവാരക്കുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്ററിന്റെ മുന്‍നിര പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ജാഫര്‍ സാദിഖിന് ജിദ്ദ ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി. ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജാഫര്‍ സാദിഖിന്റെ സേവനങ്ങളെ സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് സി.ടി. ഹാഫിദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

26 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ചാണ് ജാഫര്‍ സാദിഖ് ജിദ്ദയോട് വിടപറയുന്നത്. കെ.പി.ജെ.സി.യുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ അദ്ദേഹം, സംഘടനയുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ മികച്ച സേവനം കാഴ്ചവെച്ചിട്ടുണ്ട്. കൂടാതെ തരിശ് ജിദ്ദ പ്രവാസി അസോസിയേഷന്‍ സെക്രട്ടറി, ഖജാഞ്ചി എന്നീ പദവികളും അദ്ദേഹം വഹിച്ചിരുന്നു.

യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്ത മുതിര്‍ന്ന കെ.പി.ജെ.സി. അംഗം ഇസ്മായില്‍ കല്ലായി, ജാഫര്‍ സാദിഖിന്റെ നാട്ടിലേക്കുള്ള മടക്കം സന്തോഷകരമാണെങ്കിലും അദ്ദേഹം ജിദ്ദയിലെ സാമൂഹിക-കാരുണ്യ മേഖലയില്‍ സൃഷ്ടിച്ച ശൂന്യത വലുതാണെന്ന് അഭിപ്രായപ്പെട്ടു. ശിഷ്ടകാലം കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയാനും നാട്ടിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും അദ്ദേഹം ആശംസിച്ചു.

ചടങ്ങില്‍ എന്‍. മുഹമ്മദലി, കുഞ്ഞാപ്പു, വി.പി. ഷമീര്‍, ഷംസു പുല്‍വെട്ട, അഷറഫ് കൂട്ടത്തി, സി.ടി. സജീര്‍, റഹ്‌മത്തുള്ള തെക്കന്‍, ജുവൈദ് കൂട്ടത്തി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തന്റെ പ്രവാസ ജീവിതത്തിലെ സുഹൃത്തുക്കളോടൊപ്പമുള്ള നിമിഷങ്ങള്‍ മരണം വരെ മറക്കാന്‍ കഴിയില്ലെന്ന് മറുപടി പ്രസംഗത്തില്‍ ജാഫര്‍ സാദിഖ് പറഞ്ഞു. ജനറല്‍ സെക്രട്ടറി ഗഫാര്‍ മാട്ടുമ്മല്‍ സ്വാഗതവും ഫൈസല്‍ പി.എസ്. നന്ദിയും പറഞ്ഞു.

ഫോട്ടോ: കെ.പി.ജെ.സി.യുടെ സ്‌നേഹോപഹാരം പാലിയേറ്റീവ് ഉപദേശക സമിതിയംഗം ഇസ്മായില്‍ കല്ലായി ജാഫര്‍ സാദിഖിന് കൈമാറുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026