l o a d i n g

ഗൾഫ്

ഹോര്‍മുസ് കടലിടുക്ക് തുറന്നേക്കും; ഇറാന്‍ - യുഎസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാകിസ്താന്റെ മധ്യസ്ഥതയില്‍ 'ഇസ്ലാമാബാദ് കരാര്‍'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 6, 2026

ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വിതയ്ക്കുന്ന ഇറാന്‍ - യുഎസ് സംഘര്‍ഷത്തിന് അറുതി വരുത്താന്‍ പാകിസ്താന്റെ മധ്യസ്ഥതയില്‍ നീക്കം. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ശത്രുത അവസാനിപ്പിക്കുന്നതിനുമുള്ള നിര്‍ണായക പദ്ധതി ഇരുരാജ്യങ്ങള്‍ക്കും കൈമാറി. 'ഇസ്ലാമാബാദ് കരാര്‍' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം തിങ്കളാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

രണ്ട് ഘട്ടങ്ങളിലായാണ് സമാധാന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്: ആദ്യഘട്ടമെന്ന നിലയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും തടസ്സപ്പെട്ടുകിടക്കുന്ന ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കുകയും ചെയ്യും. വെടിനിര്‍ത്തലിന് ശേഷം 15 മുതല്‍ 20 ദിവസത്തിനുള്ളില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള വിപുലമായ കരാറില്‍ ഒപ്പുവെക്കുക. ഇസ്ലാമാബാദില്‍ വെച്ചായിരിക്കും ഇതിനായുള്ള അവസാനവട്ട ചര്‍ച്ചകള്‍ നടക്കുക.

പാകിസ്താന്‍ കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചി എന്നിവരുമായി രാത്രി മുഴുവന്‍ ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം, താത്കാലിക വെടിനിര്‍ത്തലിന് പകരമായി ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അമേരിക്ക ഒരു ശാശ്വത സമാധാനത്തിന് തയ്യാറാണെന്ന് കരുതുന്നില്ലെന്നും, സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തീരുമാനമെടുക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്. പാകിസ്താന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ചു വരികയാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് അറിയിച്ചു. യുഎസിനുള്ള മറുപടി ഉടന്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിഷയത്തില്‍ അതിശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോകത്തെ എണ്ണനീക്കത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്കിലെ തടസ്സം ആഗോള വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഇറാന്റെ ഉറപ്പിന് പകരമായി ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്നതും മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുന്നതും പുതിയ സമാധാന കരാറിന്റെ ഭാഗമായേക്കും.

പാകിസ്താനെ കൂടാതെ തുര്‍ക്കിയും ഈജിപ്തും സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥരായി രംഗത്തുണ്ട്. എന്നാല്‍ ഇതുവരെ ഇറാന്‍ ഈ പദ്ധതിക്ക് ഔദ്യോഗികമായി പച്ചക്കൊടി കാട്ടിയിട്ടില്ല.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026