l o a d i n g

ഗൾഫ്

ഗള്‍ഫ് മേഖലയില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം ശക്തം; പ്രവാസികള്‍ക്ക് പരിക്ക്, സൗദിയില്‍ 11 മിസൈലുകള്‍ തകര്‍ത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 7, 2026

റിയാദ്/ദുബായ്: ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ രൂക്ഷമാകുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയെ (ഈസ്റ്റേണ്‍ പ്രൊവിന്‍സ്) ലക്ഷ്യമിട്ടെത്തിയ 11 ബാലിസ്റ്റിക് മിസൈലുകള്‍ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തു. യു.എ.ഇയിലും കുവൈത്തിലും സമാനമായ രീതിയില്‍ ആക്രമണശ്രമങ്ങള്‍ തുടരുകയാണ്.

ആദ്യം നാല് മിസൈലുകളും പിന്നാലെ എത്തിയ ഏഴ് മിസൈലുകളുമാണ് പ്രതിരോധ സേന തകര്‍ത്തതെന്ന് സൗദി പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. തകര്‍ക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങള്‍ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് സമീപമാണ് വീണത്. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കിഴക്കന്‍ പ്രവിശ്യയില്‍ സിവില്‍ ഡിഫന്‍സ് പുലര്‍ച്ചെ രണ്ട് തവണ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. അപകടസ്ഥലങ്ങളില്‍ തടിച്ചുകൂടരുതെന്നും ദൃശ്യങ്ങള്‍ ചിത്രീകരിക്കരുതെന്നും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യു.എ.ഇയില്‍ ഡ്രോണ്‍ ആക്രമണം; പ്രവാസികള്‍ക്ക് പരിക്ക്

യു.എ.ഇയിലെ മുസഫ വ്യവസായ മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഘാന സ്വദേശിക്ക് പരിക്കേറ്റു. ഫുജൈറയില്‍ ടെലികോം കമ്പനിയായ 'ദു' (du) വിന്റെ കെട്ടിടത്തിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായെങ്കിലും ആളപായമില്ല. ഷാര്‍ജയിലെ ഖോര്‍ഫക്കാന്‍ തുറമുഖത്തിന് നേരെയും ആക്രമണശ്രമമുണ്ടായി. ഇവിടെ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് പാകിസ്ഥാന്‍ സ്വദേശികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച അബുദാബിയിലെ ഹബ്ഷാന്‍ കോംപ്ലക്‌സിലുണ്ടായ ആക്രമണത്തില്‍ ഒരു ഈജിപ്ഷ്യന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു.

കുവൈത്തില്‍ എണ്ണനിലയങ്ങള്‍ക്ക് നാശനഷ്ടം

കുവൈത്തില്‍ ജനവാസ മേഖലയില്‍ ഷെല്‍ അവശിഷ്ടങ്ങള്‍ വീണ് ആറ് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി മുതല്‍ തുടരുന്ന ആക്രമണങ്ങളില്‍ കുവൈത്തിലെ പെട്രോകെമിക്കല്‍ പ്ലാന്റിനും എണ്ണ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിനും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് ശുദ്ധീകരണ പ്ലാന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി അവസാനം മുതല്‍ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ക്ക് പകരമായാണ് ഇറാന്‍ ഈ സൈനിക നടപടി ആരംഭിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന ഊര്‍ജ്ജ-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് നിലവില്‍ ആക്രമണങ്ങള്‍ നടക്കുന്നത്. മേഖലയിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അതീവ ജാഗ്രത തുടരുകയാണ്.

ഫോട്ടോ: കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്റെ കെട്ടിടത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നുണ്ടായ തീപിടുത്തത്തിന്റെ ആഘാതം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026