l o a d i n g

കേരള

പാലക്കാട് പണമൊഴുക്കി ബിജെപി; ശോഭാ സുരേന്ദ്രന്‍ നേരിട്ട് പണം നല്‍കിയെന്ന് ആരോപണം, ദൃശ്യങ്ങള്‍ പുറത്ത്, സ്ഥാനാര്‍ത്ഥി ഭീഷണിപ്പെടുത്തിയെന്ന് യുഡിഎഫ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 8, 2026

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണത്തിനിടയില്‍ പാലക്കാട് മണ്ഡലത്തില്‍ വോട്ട് പിടിക്കാന്‍ ബിജെപി വ്യാപകമായി പണം വിതരണം ചെയ്തതായി ആരോപണം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ കണ്ണാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പണം നല്‍കിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു.

കണ്ണാടി തരുവക്കുറിശ്ശി ഭാഗത്ത് മരണവീട് സന്ദര്‍ശിക്കാനെത്തിയ ശോഭാ സുരേന്ദ്രനും സംഘവും സമീപത്തെ വീട്ടിലെ വയോധികയ്ക്ക് 5000 രൂപ നല്‍കിയെന്നാണ് പരാതി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുഡിഎഫ് പ്രവര്‍ത്തകരുടെ 'കരണം അടിച്ചുപൊട്ടിക്കുമെന്ന്' ശോഭ ഭീഷണിപ്പെടുത്തുന്നതും ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

ആദ്യഘട്ടത്തില്‍, മരുന്ന് വാങ്ങാന്‍ പണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നതാണെന്ന് വയോധിക മാധ്യമങ്ങളോട് പറഞ്ഞെങ്കിലും പിന്നീട് ഇത് തിരുത്തി. കയ്യിലുണ്ടായിരുന്നത് ക്ഷേമ പെന്‍ഷന്‍ തുകയാണെന്നാണ് വയോധികയുടെ പുതിയ വിശദീകരണം. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വയോധികയുടെ വീട്ടില്‍ പരിശോധന നടത്തി.

പാലക്കാട്ടെ വിവിധ എസ്.സി കോളനികളിലും പാവപ്പെട്ടവര്‍ താമസിക്കുന്ന ഇടങ്ങളിലും വ്യാപകമായി പണം വിതരണം ചെയ്തതായി യുഡിഎഫ് ആരോപിക്കുന്നു. ഒരാള്‍ക്ക് 5000 രൂപ വരെയും, അമ്പലങ്ങളില്‍ 50,000 രൂപയും, മരണവീടുകളില്‍ 25,000 രൂപയും ബിജെപി നല്‍കിയെന്നാണ് പ്രവര്‍ത്തകരുടെ പരാതി. പിരായിരിയില്‍ സ്ത്രീകള്‍ക്ക് സാരി വിതരണം ചെയ്തതായും ആരോപണമുണ്ട്. സംസ്ഥാനത്ത് അപൂര്‍വ്വമായാണ് ഒരു സ്ഥാനാര്‍ത്ഥി തന്നെ നേരിട്ട് പണം വിതരണം ചെയ്യുന്നത് പിടിക്കപ്പെടുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനായതിനാല്‍ നിലവില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി പറഞ്ഞു. ഉത്തരേന്ത്യന്‍ ശൈലിയില്‍ പണമൊഴുക്കി വോട്ട് നേടാനുള്ള ബിജെപിയുടെ തന്ത്രം കേരളത്തില്‍ വിലപ്പോകില്ല, ശക്തമായ നടപടി വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു ആവശ്യപ്പെട്ടു.

ജില്ലയിലെ 12 മണ്ഡലങ്ങളിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. പാലക്കാട്ട് ശോഭാ സുരേന്ദ്രനും മലമ്പുഴയില്‍ കൃഷ്ണകുമാറും അട്ടിമറി വിജയം നേടുമെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മേല്‍ക്കൈ വിജയമാക്കാനാണ് എല്‍ഡിഎഫ് ശ്രമം. ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ പണമിടപാട് ആരോപണം വന്നതോടെ രാഷ്ട്രീയ അന്തരീക്ഷം കൂടുതല്‍ കലുഷിതമായിരിക്കുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026