l o a d i n g

ബിസിനസ്

പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരത്തില്‍ എല്‍ജി എച്ച്.വി.എ.സി. സംവിധാനം സജ്ജീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 8, 2026

കൊച്ചി: പുതുതായി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരമായ 'സേവാ തീര്‍ത്ഥില്‍' എല്‍ജി ഇലക്ട്രോണിക്‌സിന്റെ അത്യാധുനിക ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷനിംഗ് (HVAC) സൊല്യൂഷനുകള്‍ സജ്ജീകരിച്ചു.

113 ഔട്ട്ഡോര്‍ യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന, 1,590 ഹോഴ്‌സ് പവര്‍ ശേഷിയുള്ള വേരിയബിള്‍ റഫ്രിജറന്റ് ഫ്‌ലോ എയര്‍ കണ്ടീഷനിംഗ് സിസ്റ്റമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കമ്പനിയുടെ പൂനെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നാണ് ഈ സംവിധാനം വിതരണം ചെയ്തത്.

ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ വി.ആര്‍.എഫ് സംവിധാനം, 39 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ പോലും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാണ്. ആഭ്യന്തര ഉല്പന്ന പരിശോധനാ മാനദണ്ഡങ്ങള്‍ പാലിച്ചു നിര്‍മ്മിച്ചതിനാല്‍ ഏത് കഠിനമായ കാലാവസ്ഥയിലും മികച്ച പ്രകടനം ഇത് ഉറപ്പാക്കുന്നു. കൂടാതെ, 'എസി സ്മാര്‍ട്ട് 5 ഇന്റലിജന്റ് കണ്‍ട്രോള്‍ പ്ലാറ്റ്ഫോം' ഉള്‍പ്പെടുത്തിയതിലൂടെ തത്സമയ നിരീക്ഷണവും കേന്ദ്രീകൃത നിയന്ത്രണവും സാധ്യമാകും.

പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരമായ സേവാ തീര്‍ത്ഥിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് എല്‍ജി ഇലക്ട്രോണിക്‌സ് മാനേജിംഗ് ഡയറക്ടറും ചീഫ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ ഹോങ് ജു ജിയോണ്‍ പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026