l o a d i n g

ഗൾഫ്

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ് വിമാനം ഏപ്രില്‍ 18-ന് മദീനയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 9, 2026

ജിദ്ദ: ഇക്കൊല്ലത്തെ പരിശുദ്ധ ഹജിനെത്തുന്ന ഇന്ത്യക്കാര്‍ക്കായുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഇത്തവണ മുതല്‍ 'ഹജ് സുവിധ' ആപ്പ് പ്രായോഗികമാക്കും.

ലോകമെമ്പാടു നിന്നുമുള്ള ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ ഏകോപിപ്പിക്കുന്ന സൗദി അറേബ്യയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ 'നുസുക്കിന്' സമാനമാണ് ഹജ് സുവിധ ആപ്പ്. സ്മാര്‍ട്ട് വാച്ച് വഴി പ്രവര്‍ത്തിക്കുന്ന ഈ ആപ്പില്‍ സൗദി ഇന്റര്‍നെറ്റ് സേവന ദാതാക്കളില്‍ നിന്നുള്ള 1 GB ഡാറ്റ ലഭ്യമായിരിക്കും. തീര്‍ത്ഥാടകരുടെ യാത്രകള്‍ ഏകോപിപ്പിക്കാനും അവര്‍ നേരിടുന്ന സാധാരണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഇത് സഹായിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി രാം സിംഗ് പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം ജിദ്ദയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹജ് സുവിധയുടെ പ്രധാന സവിശേഷതകള്‍ അദ്ദേഹം വിശദീകരിച്ചു. എമര്‍ജന്‍സി എസ്.ഒ.എസ് (SOS), വിമാന സമയ വിവരങ്ങള്‍, വിശുദ്ധ സ്ഥലങ്ങളിലെ തത്സമയ നാവിഗേഷന്‍ എന്നിവ ആപ്പില്‍ ലഭ്യമാണ്. കൂടാതെ, തീര്‍ത്ഥാടകരുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി അവര്‍ സഞ്ചരിക്കുന്ന ദൂരം രേഖപ്പെടുത്തുന്ന പെഡോമീറ്റര്‍ സൗകര്യവും ഇതിലുണ്ട്.

ഹജ് സുവിധ ആപ്പ് ഇന്ത്യന്‍ തീര്‍ത്ഥാടന രംഗത്തെ ഒരു 'ഗെയിം ചേഞ്ചര്‍' ആയിരിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി വിശേഷിപ്പിച്ചു. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് (iOS) ഫോണുകളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം. ഹജ് പാക്കേജിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട് വാച്ചുകള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

2026-ലെ ഹജ് സീസണിലെ ആദ്യ വിമാനം ഏപ്രില്‍ 18-ന് മുംബൈയില്‍ നിന്ന് മദീനയിലെത്തും. ഹജ് കമ്മിറ്റി വഴിയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമായി ഈ വര്‍ഷം 1.75 ലക്ഷം ഇന്ത്യക്കാരാണ് ഹജ് നിര്‍വഹിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 400 സ്ത്രീകള്‍ 'മഹ്റം' (പുരുഷ സഹായി) ഇല്ലാതെ ഇത്തവണ ഹജിനെത്തും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ ട്രെയിന്‍ യാത്രാ സൗകര്യം ലഭ്യമാക്കും.

വിശുദ്ധ സ്ഥലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്പെന്‍സറികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സേവനത്തിനായി 350 ആരോഗ്യ വിദഗ്ധരെ ഇന്ത്യയില്‍ നിന്ന് നിയോഗിക്കും. സെന്‍ട്രല്‍ ഹജ് കമ്മിറ്റി സി.ഇ.ഒ സി. ഷാനവാസ്, കോണ്‍സല്‍മാരായ സദഫ് ചൗധരി, ഇമാം ഹുസൈന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഹജ് സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥ സംഘം നിലവില്‍ സൗദി അറേബ്യയിലുണ്ട്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026