l o a d i n g

ഗൾഫ്

ഹിസ്ബുള്ളയുടെ നിരായുധീകരണം ലക്ഷ്യം; ലെബനനുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് നെതന്യാഹു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 9, 2026

ജെറുസലേം: ഹിസ്ബുള്ളയെ നിരായുധീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ലെബനനുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഉത്തരവിട്ടതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

'ഇസ്രായേലുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന ലെബനന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്ത്, എത്രയും വേഗം ചര്‍ച്ചകള്‍ തുടങ്ങാന്‍ ഞാന്‍ ഇന്നലെ മന്ത്രിസഭയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഹിസ്ബുള്ളയെ നിരായുധീകരിക്കുന്നതിലും ഇസ്രായേലും ലെബനനും തമ്മില്‍ സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിലുമായിരിക്കും ഈ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.' എന്ന് നെതന്യാഹു പറഞ്ഞു. എന്നാല്‍ നെതന്യാഹുവിന്റെ ഈ പ്രസ്താവനയോട് ലെബനന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

എങ്കിലും, നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് ഒരു മണിക്കൂര്‍ മുന്‍പ് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ സമാനമായ സൂചന നല്‍കിയിരുന്നു. ഇസ്രായേലും ലെബനനും തമ്മില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുക എന്നതും അതിനു പിന്നാലെ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കുക എന്നതും മാത്രമാണ് നിലവിലെ സാഹചര്യത്തിനുള്ള ഏക പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നയതന്ത്രപരമായ നീക്കങ്ങള്‍ നടത്തിവരികയാണെന്നും അന്താരാഷ്ട്ര തലത്തില്‍ അതിന് അനുകൂലമായ പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 2-ന് ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം ആരംഭിച്ചതിനെത്തുടര്‍ന്നാണ് ഇസ്രായേല്‍ ലെബനനില്‍ ശക്തമായ പ്രത്യാക്രമണം തുടങ്ങിയത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 1,700 ഓളം പേര്‍ കൊല്ലപ്പെടുകയും പത്തുലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്യേണ്ടി വരികയും ചെയ്തതായി ലെബനന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഇസ്രായേലിലേക്ക് നൂറുകണക്കിന് റോക്കറ്റുകളും ഡ്രോണുകളും അയച്ച ഹിസ്ബുള്ളയുടെ ഏതാണ്ട് 400 പോരാളികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026