l o a d i n g

ഗൾഫ്

റിയാദ് എക്സ്പോ 2030: ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സൗദി ടൂറിസം അതോറിറ്റിയും എക്സ്പോ അധികൃതരും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 10, 2026

റിയാദ്: 2030-ല്‍ റിയാദ് ആതിഥേയത്വം വഹിക്കുന്ന ആഗോള പ്രദര്‍ശനമായ 'എക്സ്പോ 2030'-ലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും സൗദി ടൂറിസത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടും സൗദി ടൂറിസം അതോറിറ്റിയും (STA) എക്സ്പോ 2030 റിയാദും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ ഫഹദ് ഹമീദാദ്ദീനും എക്സ്പോ 2030 റിയാദ് സി.ഇ.ഒ തലാല്‍ അല്‍മരിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. എക്സ്പോ 2030 റിയാദിന്റെ ആസൂത്രണം, വികസനം, നടത്തിപ്പ് എന്നിവയുടെ പൂര്‍ണ്ണ ചുമതലയുള്ള ഔദ്യോഗിക സ്ഥാപനമാണ് 'എക്സ്പോ 2030 റിയാദ് കമ്പനി'.

എക്സ്പോയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും ഉല്‍പ്പന്നങ്ങളും വികസിപ്പിക്കുക, അന്താരാഷ്ട്ര വിപണികളില്‍ സൗദി അറേബ്യയുടെ ടൂറിസം സാധ്യതകള്‍ പ്രചരിപ്പിക്കുകയും സൗദിയെ ഒരു പ്രധാന ആഗോള ലക്ഷ്യസ്ഥാനമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുക, എക്സ്പോയുടെയും സൗദി ടൂറിസത്തിന്റെയും മാര്‍ക്കറ്റിംഗ്, മീഡിയ പ്ലാനുകള്‍ ഏകോപിപ്പിക്കുക, വിത്യസ്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലൂടെയും വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിലൂടെയും സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കുക എന്നിവയാണ് സഹകരണംകൊണ്ട് ലക്ഷ്യമിടുന്നത്.

സൗദി അറേബ്യയുടെ തനിമയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വൈവിധ്യവും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ ഈ സഹകരണം സഹായിക്കുമെന്ന് ഫഹദ് ഹമീദാദ്ദീന്‍ പറഞ്ഞു. എക്സ്പോ 2030-നെ ടൂറിസം മേഖലയുടെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലായി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക പ്രദര്‍ശനത്തിന്റെ ഏറ്റവും മികച്ച പതിപ്പ് പുറത്തെടുക്കാന്‍ സംയോജിത ശ്രമങ്ങള്‍ അത്യാവശ്യമാണെന്ന് തലാല്‍ അല്‍മരി പറഞ്ഞു. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ ടൂറിസം അതോറിറ്റിക്കുള്ള വൈദഗ്ധ്യം എക്സ്പോയുടെ വിജയത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് ഈ പങ്കാളിത്തം വിലയിരുത്തപ്പെടുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026