l o a d i n g

സാംസ്കാരികം

ഡോ. ടെസ്സി റോണിയുടെ 'വരളുന്ന ഹൃദയഭൂമിക' കവിതാസമാഹാരം പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 11, 2026

ദമ്മാം: പ്രമുഖ പ്രവാസി എഴുത്തുകാരി ഡോ. ടെസ്സി റോണിയുടെ ആറാമത്തെ പുസ്തകമായ 'വരളുന്ന ഹൃദയഭൂമിക' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. ദമ്മാം സാംസ്‌കാരിക വേദി റോസ് ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തില്‍ വെച്ച് എഴുത്തുകാരനും കഥാകൃത്തുമായ ജോസഫ് തെരുവന്‍, പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ മകന്‍ ഡോ. മനീഷ് അഹമ്മദിന് പുസ്തകം കൈമാറിക്കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. കൈരളി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

രചനയുടെ ഭാഷയും രീതിയും ശൈലിയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, പ്രവാസലോകം സമ്മാനിക്കുന്ന തീക്ഷ്ണമായ അനുഭവങ്ങളുമായി സാഹിത്യലോകത്തെ മുന്‍നിരയില്‍ നിലയുറപ്പിക്കാന്‍ പ്രവാസി എഴുത്തുകാര്‍ക്ക് സാധിക്കുന്നുണ്ടെന്ന് ജോസഫ് തെരുവന്‍ അഭിപ്രായപ്പെട്ടു. കഥയും കവിതയും ചിത്രരചനയും ഒരുപോലെ വഴങ്ങുന്ന ഡോ. ടെസ്സി, ആനുകാലിക ലോകക്രമത്തെ തന്റെ കൃതികളിലേക്ക് കൃത്യതയോടെ സന്നിവേശിപ്പിക്കാന്‍ കരവിരുതുള്ള എഴുത്തുകാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാഢമായ ചിന്തകളെ ലഘൂകരിക്കുന്ന രീതിയാണ് കവിതയുടേതെന്നും, അതിന്റെ അന്തസ്സത്ത മനസ്സിലാക്കാന്‍ നിരന്തരമായ വായന ആവശ്യമാണെന്നും പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച ഡോ. മനീഷ് അഹമ്മദ് ഓര്‍മ്മിപ്പിച്ചു. 'വരളുന്ന ഹൃദയഭൂമിക'യിലെ കവിതകള്‍ പ്രതിനിധീകരിക്കുന്ന വിഷയവൈവിധ്യവും വരികളിലെ ലാളിത്യവും ഹൃദ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗള്‍ഫ് വോയ്സ് ചീഫ് എഡിറ്റര്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ അധ്യക്ഷത വഹിച്ച സംഗമം ആര്‍.പി. ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ചന്ദന്‍ ഷേണായി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതാസമാഹാരത്തെ മാധ്യമം ദമ്മാം ബ്യൂറോ ചീഫ് സാജിദ് ആറാട്ടുപുഴ സദസ്സിന് പരിചയപ്പെടുത്തി.

സാംസ്‌കാരിക-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖരായ പി.എ.എം. ഹാരിസ്, ടി.പി. മുഹമ്മദ്, ഡോ. അജി വര്‍ഗീസ്, ആലിക്കുട്ടി ഒളവട്ടൂര്‍, ശിഹാബ് കൊയിലാണ്ടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. എയ്ഞ്ചല്‍ ക്രിസ്റ്റി പരിപാടിയുടെ അവതാരകയായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും റോണി ജോണ്‍ നന്ദിയും രേഖപ്പെടുത്തി.

Photo Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026