l o a d i n g

ഗൾഫ്

ജിസാനില്‍ മരിച്ച മലയാളി നഴ്‌സ് ഷേര്‍ളി ഡേവിഡ് ജേക്കബിന്റെ മൃതദേഹം തിങ്കളാഴ്ച റാന്നിയില്‍ സംസ്‌കരിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 11, 2026

ജിസാന്‍: സൗദി അറേബ്യയിലെ ജിസാനില്‍ അന്തരിച്ച പത്തനംതിട്ട റാന്നി സ്വദേശിനി ഷേര്‍ളി ഡേവിഡ് ജേക്കബിന്റെ (34) മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 22-നാണ് അബു അരിഷ് ആംഡ് ഫോഴ്‌സ് ഹോസ്പിറ്റലില്‍ ഇവര്‍ മരിച്ചത്. തിങ്കളാഴ്ച റാന്നിയിലെ സ്വവസതിയില്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നിയമനടപടികള്‍ക്കായി കുടുംബം കെ.എം.സി.സി.യെ സമീപിക്കുകയും സിറാജ് പുല്ലൂരാംപാറയ്ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയും ചെയ്തിരുന്നു. ജിസാന്‍ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങിന്റെ കീഴില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ അംഗങ്ങളായ ഷംസു പൂക്കോട്ടൂര്‍ (പ്രസിഡന്റ്), ഖാലിദ് പട്‌ല (ജനറല്‍ സെക്രട്ടറി), ഹോസ്പിറ്റല്‍ എച്ച്.ആര്‍ വിഭാഗം മേധാവി ഡോ. മുഹമ്മദ്, ഡോ. നൗഷാദ് എന്നിവര്‍ യാത്രാരേഖകള്‍ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി.

ചികിത്സയിലിരുന്ന സമയം മുതല്‍ ഷംസു പൂക്കോട്ടൂരിന്റെ നിരന്തരമായ ഇടപെടലുകള്‍ വഴി നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കഴിഞ്ഞ എട്ടു വര്‍ഷമായി അബു അരിഷ് ആംഡ് ഫോഴ്‌സ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ഷേര്‍ളി. ഡേവിഡ് ജേക്കബിന്റെയും ശാന്തമ്മയുടെയും മകളാണ്. ഭര്‍ത്താവ്: ജോബിന്‍. അബഹ ഹയാത്ത് ഹോസ്പിറ്റലിലെ ജീവനക്കാരി ഷൈനി ഡേവിഡ് സഹോദരിയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026