l o a d i n g

ഗൾഫ്

ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 11, 2026

ജിദ്ദ: മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ (PPA) ജിദ്ദ പ്രസിഡന്റ് ബഷീര്‍ കുപ്പിയാന് സംഘടന യാത്രയയപ്പ് നല്‍കി. പി.പി.എ ജിദ്ദയുടെ വളര്‍ച്ചയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ച് നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം.

ജിദ്ദയിലെ എലോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.പി.എ രക്ഷാധികാരി സുബൈര്‍ കൊറ്റാലികുടി അധ്യക്ഷത വഹിച്ചു. നിയുക്ത പ്രസിഡന്റ് അനസ് അരിമ്പാശ്ശേരി, ജനറല്‍ സെക്രട്ടറി ഷിഹാബ് അലിയാര്‍, ട്രഷറര്‍ ഹിജാസ് കണേലി, ഉപദേശക സമിതി അംഗം കൊച്ചുമുഹമ്മദ് കരിമ്പനക്കല്‍ എന്നിവര്‍ സംസാരിച്ചു.

ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി, ഷെഹീര്‍ അയ്മനക്കുടി, വൈസ് പ്രസിഡന്റ് അന്‍സാര്‍ കാഞ്ഞിരത്തിങ്കല്‍, മീഡിയ സെക്രട്ടറി ജമാല്‍ മീരാന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഉബൈദ് കൂലിയാടന്‍, തന്‍സീം പുത്തുക്കാടന്‍, ഫൈസല്‍ ചെറുപ്പുള്ളി, ഷാരിഖ് സയ്യദ് അലി എന്നിവരും വനിതാ വിങ് അംഗങ്ങളും ആശംസകള്‍ നേര്‍ന്നു. പി.പി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു.

മറുപടി പ്രസംഗത്തില്‍ ബഷീര്‍ കുപ്പിയാന്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ജനറല്‍ സെക്രട്ടറി ഷിഹാബ് അലിയാര്‍ സ്വാഗതവും ട്രഷറര്‍ ഹിജാസ് കണേലി നന്ദിയും പറഞ്ഞു.

ഫോട്ടോ: പി.പി.എയുടെ സ്‌നേഹോപഹാരം ഉപദേശക സമിതി അംഗം കൊച്ചുമുഹമ്മദ് കരിമ്പനക്കല്‍ ബഷീര്‍ കുപ്പിയാന് കൈമാറുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026