l o a d i n g

ഗൾഫ്

ജെ.ടി.എ 'വസന്ത വിസ്മയം' പഠനയാത്ര സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 11, 2026

ജിദ്ദ: തിരുവിതാംകൂര്‍ സ്വദേശികളുടെ പ്രവാസി സാംസ്‌കാരിക കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്‍ (JTA) 'വസന്ത വിസ്മയം' എന്ന ശീര്‍ഷകത്തില്‍ പഠനയാത്ര സംഘടിപ്പിച്ചു. അംഗങ്ങളുടെ സര്‍ഗ്ഗസിദ്ധി പരിപോഷിപ്പിക്കുന്നതിനും വൈവിധ്യമാര്‍ന്ന അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനും ഇത്തരം യാത്രകള്‍ ഉപകരിക്കുമെന്ന് യാത്രയില്‍ കുടുംബസമേതം പങ്കെടുത്ത ശാസ്ത്രജ്ഞന്‍ ഡോ. ജസ്സിന്‍ കൗസ്ത് അഭിപ്രായപ്പെട്ടു.

യാമ്പൂ പുഷ്പമേള സന്ദര്‍ശനം, മലയാള ഭാഷ, കേരള ചരിത്രം, ആരോഗ്യ പരിപാലനം എന്നീ വിഷയങ്ങളിലുള്ള ക്ലാസ്സുകള്‍ എന്നിവ യാത്രയുടെ ഭാഗമായി നടന്നു. കൂടാതെ ഗാന്ധി - അംബേദ്കര്‍ സ്‌കിറ്റ്, 'ആര്‍ക്കും പാടാം' ഗാനമേള, ബോട്ട് സവാരി, വനിതാവേദിയുടെ നേതൃത്വത്തില്‍ നടന്ന കുരവയിടല്‍ തുടങ്ങിയ കലാപരിപാടികളും യാത്രയ്ക്ക് മാറ്റുകൂട്ടി.

പഠനയാത്രയ്ക്ക് ജെ.ടി.എ പ്രസിഡന്റ് നൗഷാദ് പന്മന, ജനറല്‍ സെക്രട്ടറി റഷീദ് ഓയൂര്‍, ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ്, വനിതാവേദി ചെയര്‍പേഴ്‌സണ്‍ ജ്യോതി ബാബുകുമാര്‍, സാംസ്‌കാരിക വിഭാഗം നേതാക്കളായ ശിഹാബ് താമരക്കുളം, മസൂദ് ബാലരാമപുരം, വൈസ് പ്രസിഡന്റ് അനില്‍ വിദ്യാധരന്‍, യാത്രാ കോര്‍ഡിനേറ്റര്‍മാരായ അയ്യൂബ് ഖാന്‍ പന്തളം, നവാസ് ചിറ്റാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പരിപാടി വിജയകരമാക്കിയ എല്ലാ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി സംഘാടക സമിതി അംഗങ്ങളായ അഷ്റഫ് മുന്ന തൃശൂര്‍, റസാഖ് കാഞ്ഞിരപ്പള്ളി, ഷെഫിന്‍ ഷാ, നിഷാദ് നസീര്‍, ഡെന്‍സണ്‍ ചാക്കോ, ആഷിര്‍ കൊല്ലം എന്നിവര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026