l o a d i n g

ഗൾഫ്

സൗദി റെയില്‍വേ അഞ്ച് പുതിയ ലോജിസ്റ്റിക് റൂട്ടുകള്‍ ഉദ്ഘാടനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 12, 2026

റിയാദ് - രാജ്യത്തെ വിതരണ ശൃംഖലകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഗതാഗത സംവിധാനങ്ങള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനുമായി സൗദി റെയില്‍വേ അഞ്ച് പുതിയ ലോജിസ്റ്റിക് റൂട്ടുകള്‍ ആരംഭിച്ചു. റിയാദിലെ ഡ്രൈ പോര്‍ട്ടും ദമ്മാം, ജുബൈല്‍, റാസ് അല്‍-ഖൈര്‍, അല്‍-ഖര്‍ജ്, ഹായില്‍, അല്‍-ഖുറയ്യാത്ത് എന്നിവിടങ്ങളിലെ അഞ്ച് പ്രത്യേക യാര്‍ഡുകളും കേന്ദ്രീകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അറേബ്യന്‍ ഗള്‍ഫിലെ തുറമുഖങ്ങളെ രാജ്യത്തിന്റെ മധ്യ-ഉത്തര ഭാഗങ്ങളുമായും ചെങ്കടല്‍ തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്ന ഈ ശൃംഖല കര-റെയില്‍ ഗതാഗതത്തെ സംയോജിപ്പിക്കുന്ന ഒരു മള്‍ട്ടിമോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്വര്‍ക്കാണ്.

വന്‍കിട വ്യവസായ സംരംഭങ്ങള്‍, ഖനന കമ്പനികള്‍, പ്രമുഖ ഷിപ്പിംഗ് ലൈനുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ ഉപഭോക്തൃ ശൃംഖലക്ക് ഈ റൂട്ടുകള്‍ വേഗമേറിയതും വിശ്വസനീയവുമായ ഗതാഗത സൗകര്യം ഉറപ്പാക്കുന്നു. ചരക്ക് നീക്കത്തിന് എടുക്കുന്ന സമയം കുറയ്ക്കുന്നതോടൊപ്പം പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും. കൂടാതെ, റോഡുകളില്‍നിന്ന് ആയിരക്കണക്കിന് ട്രക്ക് യാത്രകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതിലൂടെ ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

പ്രാദേശികവും അന്തര്‍ദേശീയവുമായ വിപണികളുമായുള്ള ബന്ധം ശക്തമാക്കുന്നതിനും കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ഒരു ലോജിസ്റ്റിക് ഇടനാഴിയായി സൗദിയെ മാറ്റുന്നതിനുമാണ് ഈ പദ്ധതികള്‍ സഹായിക്കുന്നതെന്ന് എസ്.എ.ആര്‍ സി.ഇ.ഒ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ ജാസര്‍ വിശദീകരിച്ചു. വിവിധ ഗതാഗത മാര്‍ഗങ്ങളുടെ ഏകോപനത്തിലൂടെ വിതരണ ശൃംഖലയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനാണ് ഈ സമഗ്ര പാക്കേജ് ലക്ഷ്യമിടുന്നത്. ലോകോത്തര ലോജിസ്റ്റിക് ഹബ്ബ് എന്ന നിലയിലുള്ള സൗദി അറേബ്യയുടെ സ്ഥാനം ആഗോള വ്യാപാര ഭൂപടത്തില്‍ ഇത് കൂടുതല്‍ ഉറപ്പിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026