l o a d i n g

ഗൾഫ്

ഇന്ത്യന്‍ സമൂഹം സൗദിക്ക് കരുത്താവണം; കിഴക്കന്‍ പ്രവിശ്യയില്‍ സന്ദര്‍ശനം നടത്തി ഇന്ത്യന്‍ അംബാസഡര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 16, 2026

ദമ്മാം: കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ ഖാന്‍ കിഴക്കന്‍ പ്രവിശ്യയില്‍ സന്ദര്‍ശനം നടത്തി. രണ്ടു ദിനങ്ങളിലായി ജുബൈല്‍, ദമ്മാം എന്നിവിടങ്ങളില്‍ നടന്ന ചടങ്ങുകളില്‍ നൂറുകണക്കിന് പ്രവാസികളുമായി അദ്ദേഹം ആശയവിനിമയം നടത്തി.

ജുബൈലില്‍ നടന്ന ചടങ്ങില്‍ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ അദ്ദേഹം കേള്‍ക്കുകയും എംബസിയുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു. എക്‌സ്‌പെര്‍ട്ടൈസ് കമ്പനി സി.ഇ.ഒ മുഹമ്മദ് ആഷിഫിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ദമ്മാമില്‍ ഇന്ത്യന്‍ ഓവര്‍സീസ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ അംബാസഡര്‍ പങ്കെടുത്തു. മുതിര്‍ന്ന ഭാരവാഹികളായ അനില്‍ മാല്‍പാനി, മുകേഷ് ഗുപ്ത എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബിസിനസ് പ്രമുഖരും സന്നദ്ധ പ്രവര്‍ത്തകരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

നിലവിലെ പ്രാദേശിക സാഹചര്യങ്ങളില്‍ പ്രവാസി സമൂഹം പ്രകടിപ്പിക്കുന്ന സംയമനത്തെയും സൗദി സുഹൃത്തുക്കളോടുള്ള സഹകരണത്തെയും അംബാസഡര്‍ അഭിനന്ദിച്ചു. സൗദി അറേബ്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഇന്ത്യ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗദിക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം, മേഖലയില്‍ സമാധാനവും സംവാദങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ആവര്‍ത്തിച്ചു.

പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ എംബസി സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. എംബസി നല്‍കുന്ന നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും കൃത്യമായി പാലിക്കണമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ സേവനം ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

കോണ്‍സുലര്‍ സേവനങ്ങളില്‍ തടസ്സമില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം പ്രവാസികള്‍ക്ക് അരികിലേക്ക് സേവനങ്ങള്‍ എത്തിക്കാന്‍ കോണ്‍സുലര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

മേഖലയിലെ നിലവിലെ സാഹചര്യത്തില്‍ അംബാസഡറുടെ സന്ദര്‍ശനം പ്രവാസി സമൂഹത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്നതായി. എംബസിയുടെ നിരന്തരമായ ഇടപെടലുകള്‍ക്ക് പ്രവാസി നേതാക്കള്‍ നന്ദി അറിയിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026