l o a d i n g

ഗൾഫ്

റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി മൈമൂന അബ്ബാസ് ചുമതലയേറ്റു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 17, 2026

റിയാദ്: റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ഇന്ററിം പ്രിന്‍സിപ്പലായി മൈമൂന അബ്ബാസിനെ നിയമിച്ചു. ദീര്‍ഘകാലം പ്രിന്‍സിപ്പലായിരുന്ന മീര റഹ്‌മാന്‍ വിരമിച്ചതിനെത്തുടര്‍ന്നാണ്, നിലവില്‍ വൈസ് പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന മൈമൂന അബ്ബാസിന് പുതിയ ചുമതല കൈമാറിയത്.

കോഴിക്കോട് സ്വദേശിനിയായ മൈമൂന അബ്ബാസ് കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി റിയാദിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമാണ്. അധ്യാപന രംഗത്തെ മികച്ച പ്രകടനം മുന്‍നിര്‍ത്തി രാഷ്ട്രപതിയുടെ 'ഹിമാക്ഷര' പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ദേശീയ-അന്തര്‍ദേശീയ അംഗീകാരങ്ങള്‍ ഇവര്‍ നേടിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ പഠന-പാഠ്യേതര വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നതിലും സഹപ്രവര്‍ത്തകരെ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിലും മൈമൂന അബ്ബാസ് മുന്‍പന്തിയിലാണ്. മികച്ചൊരു പ്രഭാഷകയും കൗണ്‍സിലറുമായ അവര്‍, പ്രവാസ ലോകത്തെ വനിതകളുടെ സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്നു.

റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനായ വി.കെ.കെ. അബ്ബാസാണ് ഭര്‍ത്താവ്. മക്കളായ ഫര്‍ഹാന്‍ അബ്ബാസ്, അഫ്നാന്‍ അബ്ബാസ് എന്നിവര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026