l o a d i n g

കേരള

കണ്ണീരടക്കാനാവാതെ പാങ്ങ്; വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ച ഒന്‍പതുപേരുടെയും സംസ്‌കാരം ഇന്ന് ഉച്ചയോടെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 18, 2026

മലപ്പുറം: നാടിന് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ പ്രിയ അധ്യാപകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിട നല്‍കാനാവാതെ വിതുമ്പുകയാണ് മലപ്പുറം പാങ്ങ് ഗ്രാമം. വാല്‍പ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതുപേരുടെയും ഭൗതികശരീരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ജന്മനാട്ടിലെത്തിച്ചു. വിലാപയാത്രയായി എത്തിയ ഭൗതികദേഹങ്ങള്‍ പെരിന്തല്‍മണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഒന്‍പതുപേരുടെയും സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചക്കു ശേഷം നടക്കും.

രാവിലെ 9.15-ഓടെ പൊലീസ് അകമ്പടിയോടെ ആംബുലന്‍സുകള്‍ സ്‌കൂള്‍ മുറ്റത്തെത്തിയപ്പോള്‍ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് അരങ്ങേറിയത്. പ്രിയപ്പെട്ട അധ്യാപകരെ അവസാനമായി ഒരുനോക്ക് കാണാന്‍ യൂണിഫോം ധരിച്ചെത്തിയ കുരുന്നുകളും നാട്ടുകാരും വിങ്ങിപ്പൊട്ടി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി പ്രമുഖര്‍ സ്‌കൂളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് നിശ്ചയിച്ചതിലും കൂടുതല്‍ സമയം പൊതുദര്‍ശനം നീണ്ടു.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഉള്‍പ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകുന്നേരം 5.15-ഓടെ വാല്‍പ്പാറ ചുരം റോഡിലെ 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണം വിട്ട വാന്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒന്‍പതാം വളവിലേക്കാണ് വീണത്. ഏഴ് സ്ത്രീകളും ഒരു കുട്ടിയുമടക്കം ഒന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

പി. അജിത (54): പ്രധാനാധ്യാപിക, പുലാമന്തോള്‍ (സംസ്‌കാരം ഷൊര്‍ണ്ണൂരില്‍). റംലത്ത് (52): അധ്യാപിക (സംസ്‌കാരം പാങ്ങ് ജുമാ മസ്ജിദില്‍). സുഹറ (43): അധ്യാപിക (സംസ്‌കാരം ഈസ്റ്റ് പാങ്ങ് മസ്ജിദില്‍). ഹിഷാം (12): സുഹറയുടെ മകന്‍ (സംസ്‌കാരം ഈസ്റ്റ് പാങ്ങ് മസ്ജിദില്‍). ആശ (41): അധ്യാപിക (സംസ്‌കാരം കൊളത്തൂരിലെ വീട്ടുവളപ്പില്‍). അബ്ദുല്‍ മജീദ് (43): അധ്യാപകന്‍ (സംസ്‌കാരം മാട്ടാത്ത് ഖബര്‍സ്ഥാനില്‍). റുഖിയ (39): മജീദിന്റെ ഭാര്യ (സംസ്‌കാരം മാട്ടാത്ത് ഖബര്‍സ്ഥാനില്‍). സാജിത (45): സ്‌കൂള്‍ പാചകത്തൊഴിലാളി (സംസ്‌കാരം പാങ്ങ് ജുമാ മസ്ജിദില്‍). ഷക്കീന (37): അധ്യാപിക (സംസ്‌കാരം പാങ്ങ് ജുമാ മസ്ജിദില്‍).

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണ്. ഇതില്‍ 11 വയസ്സുകാരി മസ്‌നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലുള്ള മുഹമ്മദ് ഫായിസ്, നൗഷാദ് അലി എന്നിവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. സാജിതയുടെ മകന്‍ സഹദിന്‍ മുഹമ്മദിന്റെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകും. ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും പാങ്ങ് ഗ്രാമം ഇനിയും മുക്തമായിട്ടില്ല.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026