l o a d i n g

ഗൾഫ്

വിശുദ്ധ കഅബയിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മികവാര്‍ന്ന മിനുക്കുപണികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 18, 2026

മക്ക: വിശുദ്ധ കഅബയുടെയും ഹിജ്ര്‍ ഇസ്മായിലിന്റെയും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇരുഹറം കാര്യാലയ ജനറല്‍ അതോറിറ്റി അറിയിച്ചു. അത്യാധുനിക എഞ്ചിനീയറിംഗ് സാങ്കേതിക നിലവാരത്തില്‍, തീര്‍ത്ഥാടകരുടെ തിരക്കിന് തടസ്സമില്ലാത്ത വിധത്തിലാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.

ആകെ 4,700 മനുഷ്യ മണിക്കൂറുകള്‍ (ങമിവീൗൃ)െ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി പൂര്‍ത്തിയാക്കിയത്. 31 പ്രധാന പാക്കേജുകളിലായി 305 പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു അറ്റകുറ്റപ്പണികള്‍. കഅബയുടെ ഉള്‍ഭാഗം, മേല്‍ക്കൂര, പരിസരം എന്നിവിടങ്ങളില്‍ വിശദമായ പരിശോധനകളും നടത്തി.

കഅബയ്ക്ക് ചുറ്റുമുള്ള 30 മീറ്ററിലധികം എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ (സിലിക്കണ്‍) മാറ്റിസ്ഥാപിച്ചു. 50 മീറ്ററിലധികം മാര്‍ബിള്‍ ജോയിന്റുകള്‍ റീ-ഗ്രൗട്ടിംഗ് നടത്തുകയും കഅബയ്ക്ക് ചുറ്റുമുള്ള മാര്‍ബിള്‍ തറകള്‍ പോളിഷ് ചെയ്ത് വൃത്തിയാക്കുകയും ചെയ്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതികവിദ്യകളും വസ്തുക്കളും ഉപയോഗിച്ച് സൗദിയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കഅബയുടെ ഘടനയുടെ ഈടുനില്‍പ്പിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമാണ് അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്. തീര്‍ത്ഥാടകരുടെ ആരാധനാ കര്‍മ്മങ്ങള്‍ക്കൊന്നും തടസ്സമില്ലാത്ത വിധത്തില്‍ വളരെ കൃത്യമായ പ്ലാനിംഗിലൂടെയാണ് പ്രവൃത്തികള്‍ നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026