l o a d i n g

ഗൾഫ്

ജിസാന്‍ സര്‍വകലാശാല പ്രൊഫസര്‍ ഡോ. ഡേവിഡ് ബഞ്ചിയുടെ മൃതദേഹം മംഗളൂരുവില്‍ സംസ്‌കരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 20, 2026

ജിസാന്‍: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ സൗദി അറേബ്യയില്‍ അന്തരിച്ച ജിസാന്‍ സര്‍വകലാശാല പ്രൊഫസര്‍ ഡോ. ഡേവിഡ് ബഞ്ചിയുടെ (62) മൃതദേഹം ജന്മനാടായ മംഗളൂരുവില്‍ സംസ്‌കരിച്ചു. ദക്ഷിണ കന്നഡയിലെ നോഡ് കാദ്രിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കഴിഞ്ഞ ദിവസം ജിസാനില്‍ നിന്ന് ജിദ്ദ വഴി ബംഗളൂരുവിലേക്ക് എത്തിച്ച മൃതദേഹത്തെ ഭാര്യ ഡോ. ഒട്ലിയ ജോസ്വിന ബഞ്ചിയും മകന്‍ ജോത്തം റാഫേല്‍ ബഞ്ചിയും അനുഗമിച്ചിരുന്നു.

നാലു മാസം മുമ്പ് മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടര്‍ന്ന് അബൂഅരീഷ് കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തുടര്‍ചികിത്സകള്‍ക്കായി ദമദ് ജനറല്‍ ആശുപത്രിയിലും പിന്നീട് ഐദാബി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഐദാബി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ മാര്‍ച്ച് 19-നാണ് അദ്ദേഹം അന്തരിച്ചത്.

മംഗളൂരു സ്വദേശിയായ ഡോ. ഡേവിഡ് ബഞ്ചി 2018-ലാണ് ജിസാന്‍ സര്‍വകലാശാല കോളജ് ഓഫ് ഫാര്‍മസിയില്‍ പ്രൊഫസറായി നിയമിതനായത്. ഭാര്യ ഡോ. ഒട്ലിയ ജോസ്വിനയും അതേ കോളജിലെ പ്രൊഫസറാണ്. ഏക മകന്‍ ജോത്തം റാഫേല്‍ യു.കെയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്ത് നേതൃത്വം നല്‍കി. 'ജല' കേന്ദ്രകമ്മിറ്റി ഭാരവാഹികളായ ഡോ. രമേശ് മൂച്ചിക്കല്‍, സലാം കൂട്ടായി, ഫൈസല്‍ മേലാറ്റൂര്‍ എന്നിവര്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026