l o a d i n g

കേരള

എന്‍.വി. പൈലി മാധ്യമ പുരസ്‌കാരം ബാബു വെളപ്പായക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 20, 2026

കൊച്ചി: എറണാകുളം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ എന്‍.വി. പൈലി മാധ്യമ പുരസ്‌കാരത്തിന് ജീവന്‍ ടിവി ചീഫ് ന്യൂസ് എഡിറ്റര്‍ ബാബു വെളപ്പായ അര്‍ഹനായി. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കഴിഞ്ഞ 38 വര്‍ഷമായി മാധ്യമരംഗത്ത് നല്‍കി വരുന്ന സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. 'എക്‌സ്പ്രസ്' ദിനപത്രത്തില്‍ റിപ്പോര്‍ട്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ബാബു വെളപ്പായ, കവി, തിരക്കഥാകൃത്ത്, അവതാരകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ആകാശവാണിയില്‍ കോംപിയറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടിലേറെയായി ജീവന്‍ ടിവി വാര്‍ത്താവിഭാഗത്തിന്റെ നേതൃത്വം വഹിക്കുന്ന അദ്ദേഹം, മലയാള ദൃശ്യമാധ്യമ രംഗത്തെ നിരവധി പ്രതിഭകള്‍ക്ക് വഴികാട്ടിയായിട്ടുണ്ട്. ഇദ്ദേഹം തിരക്കഥയെഴുതിയ ഹ്രസ്വചിത്രങ്ങള്‍ സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. രണ്ട് സിനിമകള്‍ക്ക് തിരക്കഥയെഴുതിയ അദ്ദേഹം, രണ്ട് കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവാര്‍ഡ് ദാനം മെയ് 23-ന്
എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകരിലൊരാളായ എന്‍.വി. പൈലിയുടെ സ്മരണാര്‍ത്ഥമാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 23-ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍ പുരസ്‌കാരം സമ്മാനിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026