l o a d i n g

ഗൾഫ്

സൗദിയില്‍ ഇന്റര്‍നെറ്റ്-വാര്‍ത്താവിനിമയ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ശൂറ കൗണ്‍സില്‍ നിര്‍ദ്ദേശം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 21, 2026

റിയാദ്- സൗദി അറേബ്യയിലെ ഇന്റര്‍നെറ്റ്, വാര്‍ത്താവിനിമയ സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും നിരക്കുകള്‍ നിയന്ത്രിക്കാനും കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തോട് ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മികച്ച സേവനം ഉറപ്പാക്കണമെന്നും ഉപഭോക്താക്കളുടെ സംതൃപ്തി വിലയിരുത്തുന്ന സൂചകങ്ങളുമായി ഈ സേവനങ്ങളെ ബന്ധിപ്പിക്കണമെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. ശൂറ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. മിഷാല്‍ അല്‍-സുലമിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന ഒന്‍പതാം ടേമിലെ രണ്ടാം വര്‍ഷത്തെ 26-ാമത് പതിവ് സമ്മേളനത്തിലാണ് ഈ സുപ്രധാന നിര്‍ദേശം.
രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്ക് പുറമെ മറ്റ് മേഖലകളിലേക്കും ഡാറ്റാ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്ററുകള്‍ വ്യാപിപ്പിക്കണമെന്ന് കൗണ്‍സില്‍ അംഗം ഡോ. തുര്‍ക്കി അല്‍-അന്‍സി ആവശ്യപ്പെട്ടു. ചെറുകിട-ഇടത്തരം സംരംഭങ്ങളെ ആഗോള വിപണിയില്‍ എത്തിക്കുന്നതിനായി സാമ്പത്തികവും വിപണനപരവുമായ സഹായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദേശീയ പദ്ധതി ആവിഷ്‌കരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് കാര്യക്ഷമമായ സേവനം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സപ്പോര്‍ട്ട് ആന്‍ഡ് ലിക്വിഡേഷന്‍ സെന്ററിനോടും ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ വികസനം ലക്ഷ്യമിട്ടുള്ള നിരവധി കരാറുകള്‍ക്കും ധാരണാപത്രങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026