l o a d i n g

ഗൾഫ്

ഇറാന്റെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ട്രംപ്; വെടിനിര്‍ത്തല്‍ നീട്ടില്ല, ചര്‍ച്ചകള്‍ പാകിസ്ഥാനില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 21, 2026

വാഷിംഗ്ടണ്‍: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ താല്പര്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ അമേരിക്ക മികച്ച ചര്‍ച്ചാ സാഹചര്യത്തിലാണെന്നും ഉടന്‍ തന്നെ മികച്ചൊരു കരാറില്‍ എത്താനാകുമെന്നും അദ്ദേഹം സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 'വെടിനിര്‍ത്തല്‍ നീട്ടാന്‍ എനിക്ക് താല്പര്യമില്ല. അതിനുള്ള സമയം നമ്മുടെ കൈവശമില്ല.' - ട്രംപ് പറഞ്ഞു.

ഇറാനുമായി ഉടന്‍ ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ സൈനിക ആക്രമണം പുനരാരംഭിക്കുമെന്ന കര്‍ശന മുന്നറിയിപ്പും ട്രംപ് നല്‍കി. ചര്‍ച്ചകളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതാണ് ഉചിതമെന്നും യുഎസ് സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യുദ്ധക്കളത്തില്‍ ഇതുവരെ പുറത്തെടുക്കാത്ത പുതിയ തന്ത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് തിരിച്ചടിച്ചു.

വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ക്കായി ഇരുരാജ്യങ്ങളുടെയും ഉന്നത പ്രതിനിധികള്‍ പാകിസ്ഥാനിലെത്തും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഇറാാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫും ബുധനാഴ്ച പുലര്‍ച്ചെ ഇസ്ലാമാബാദിലെത്തുമെന്നാണ് വിവരം. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ ഇരുരാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു.

വെടിനിര്‍ത്തല്‍ അവസാനിക്കുന്ന സമയത്തെ ചൊല്ലി വിവിധ രാജ്യങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്: ഏപ്രില്‍ 8-ന് ആരംഭിച്ച വെടിനിര്‍ത്തല്‍ ബുധനാഴ്ച പുലര്‍ച്ചെ 3:30-ന് (ഇറാന്‍ സമയം) അവസാനിക്കുമെന്ന് ഇറാന്‍ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം വരെ (വാഷിംഗ്ടണ്‍ സമയം) കാലാവധിയുണ്ടെന്നാണ് ട്രംപിന്റെ വാദം. ചൊവ്വാഴ്ച ജിഎംടി 23:50-ന് വെടിനിര്‍ത്തല്‍ അവസാനിക്കുമെന്ന് മധ്യസ്ഥരായ പാകിസ്ഥാന്‍ വ്യക്തമാക്കി. കരാര്‍ സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026