l o a d i n g

ഗൾഫ്

ക്വു.എച്ച്.എല്‍.സി പന്ത്രണ്ടാം ഘട്ട ഫൈനല്‍ പരീക്ഷ നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 23, 2026

റിയാദ്: സൗദി അറേബ്യയിലെ മലയാളി സമൂഹത്തിനായി 2013 മുതല്‍ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷന്‍ കമ്മിറ്റിയുടെയും (ആര്‍.ഐ.സി.സി) ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി ദേശീയ കോഡിനേഷന്‍ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്സ് (ക്യു.എച്ച്.എല്‍.സി) പന്ത്രണ്ടാം ഘട്ട ഫൈനല്‍ പരീക്ഷ ഏപ്രില്‍ 24 വെള്ളിയാഴ്ച നടക്കും.

സൗദി സമയം രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ ഓണ്‍ലൈനായി പരീക്ഷ എഴുതാവുന്നതാണ്. കുട്ടികള്‍ക്കായുള്ള പരീക്ഷ മെയ് ഒന്ന് വെള്ളിയാഴ്ച നടക്കും.

പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിലെ അശ്ശുഅറാഅ്, അന്നംല്‍, അല്‍ഖസസ് എന്നീ അധ്യായങ്ങളും, സ്വഹീഹുല്‍ ബുഖാരിയിലെ 'കച്ചവടം' എന്ന അധ്യായവുമാണ് പന്ത്രണ്ടാം ഘട്ടത്തിലെ പഠനവിഷയങ്ങള്‍.

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്ലാഹി സെന്ററുകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പന്ത്രണ്ടാം ഘട്ട പഠന ക്ലാസുകള്‍ നടന്നുവരികയാണ്. ഫൈനല്‍ പരീക്ഷയില്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നുമായി നൂറുകണക്കിന് പഠിതാക്കള്‍ പങ്കെടുക്കും.

പദ്ധതിയുടെ ഭാഗമായി പ്രതിവാര പഠന ക്ലാസുകള്‍, ഓണ്‍ലൈന്‍ വായനക്കൂട്ടം, പ്രതിമാസ പരീക്ഷകള്‍, ഓപ്പണ്‍ ബുക്ക് പരീക്ഷ, റമദാന്‍ ക്വിസ്, ഖുര്‍ആന്‍ ക്വിസ്, ക്രാഷ് കോഴ്സ്, അവാര്‍ഡ് ദാന സംഗമങ്ങള്‍, പ്രതിനിധി സംഗമം, ഫാക്കല്‍റ്റി മീറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്യു.എച്ച്.എല്‍.സി ഡയറക്ടര്‍ സുഫ്യാന്‍ അബ്ദുസ്സലാം, ദേശീയ ഇസ്ലാഹി കോഡിനേഷന്‍ ഭാരവാഹികളായ അബൂ അമാന്‍, റൗനക്ക് ഓടക്കല്‍, ക്യു.എച്ച്.എല്‍.സി ചെയര്‍മാന്‍ നൗഷാദ് കണ്ണൂര്‍, കണ്‍വീനര്‍ ഷാനിബ് അല്‍ ഹികമി തുടങ്ങിയവര്‍ അറിയിച്ചു.

പരീക്ഷയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 0501008905, 0508833424, 0531075405 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026