l o a d i n g

ഗൾഫ്

ഐ.എന്‍.എല്ലില്‍നിന്ന് രാജിവെച്ച് എ.എം അബ്ദുല്ലക്കുട്ടി, പാര്‍ട്ടി അപ്രസക്തമായെന്ന് വിമര്‍ശം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 23, 2026

ജിദ്ദ: പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്ന് അകലുകയും ഇടതുമുന്നണിക്കും സി.പി.എമ്മിനും അടിയറവ് പറയുകും ചെയ്ത പാര്‍ട്ടിയില്‍നിന്ന് താന്‍ രാജിവെക്കുകയാണെന്ന് നാഷനല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പാര്‍ട്ടി പ്രവാസി ഘടകമായ ഐ.എം.സി.സിയുടെ ജി.സി.സി ചെയര്‍മാനുമായ എ.എം. അബ്ദുല്ല കുട്ടി അറിയിച്ചു. 32 വര്‍ഷമായി തുടരുന്ന രാഷ്ട്രീയ ബന്ധത്തിനാണ് അവസാനം കുറിക്കുന്നതെന്ന് ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യവും സമൂഹവും സമുദായവും നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന സമയത്തും നിര്‍ലജ്ജം നിശബ്ദത പുലര്‍ത്തുന്ന നേതൃത്വങ്ങള്‍ക്ക് എങ്ങിനെ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പിന്മുറക്കാര്‍ എന്നവകാശപ്പെടാന്‍ കഴിയും. സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദിയായ വെള്ളാപ്പള്ളിയുടെ വിഷം ചീറ്റലിനെതിരെ മതേതര സമൂഹം മുഴുവന്‍ രംഗത്ത് വന്നപ്പോഴും നാഷനല്‍ ലീഗ് നേതൃത്വം കൈകൊണ്ട നിലപാട് ആപത്കരമായിരുന്നു. മറ്റാരുടെയോ ആജ്ഞ പ്രകാരം വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹത്തെ ന്യായീകരിക്കാനുള്ള ശ്രമം പൊതു സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കി.
നാളിതുവരെ പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ ഒന്നു പോലും എല്‍.ഡി.എഫില്‍ നിന്ന് നേടാന്‍ കഴിയാതെ ഇനിയും അവരില്‍ നിന്നെന്തെങ്കിലും ഔദാര്യം പ്രതീക്ഷിച്ചുള്ള ഈ യാത്ര ലജ്ജാകരമാണ്. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കാലം തേടുന്ന രാഷ്ട്രീയ നിലപാടുകളെടുക്കാനും നയനിലപാടുകള്‍ രൂപപ്പെടുത്തുന്നതിലും പാര്‍ട്ടി സമ്പൂര്‍ണ പരാജയമാണ്.

ചൂരല്‍മലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച നാഷനല്‍ ലീഗ്, പിന്നീട് തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉള്‍വലിയുന്നതാണ് കണ്ടത്. പതിനഞ്ചോളം വീട് നിര്‍മിക്കാനുള്ള എല്ലാ സാമ്പത്തിക ക്രമീകരണങ്ങളും ഒരുക്കി നേതൃത്വത്തോട് ചൂരല്‍മലയില്‍ പോയി സ്ഥലമെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും ഒരിക്കല്‍ പോലും അവിടെ പോവാന്‍ തയാറാവാതെ ആ പദ്ധതി നടക്കാത്ത സാഹചര്യം സൃഷ്ടിച്ചു. പാര്‍ട്ടി നടത്തിയ താല്‍ക്കാലിക പുനരധിവാസ ഉദ്ഘാടന പരിപാടിയില്‍ ഒരു പ്രമുഖ നേതാവിനു വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്നതാണ് ആ പദ്ധതിയുമായി മുന്നോട്ട് പോവാന്‍ കഴിയാതിരുന്നത് എന്ന ആശ്ചര്യപ്പെടുത്തുന്ന കാരണമാണ് അറിയാന്‍ കഴിഞ്ഞതെന്നും ഇത് തന്നെ ഏറെ വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ കീഴ്ഘടകം എന്ന നിലയില്‍ ഐ.എം.സി.സി കഴിയാവുന്ന സഹായങ്ങള്‍ പല സന്ദര്‍ഭങ്ങളിലും യഥേഷ്ടം നല്‍കിയിരുന്നു. പക്ഷെ പാര്‍ട്ടിയുടെ പ്രധാന നയരൂപീകരണ ചര്‍ച്ചകളില്‍നിന്ന് ഐ.എം.സി.സിയെ ബോധപൂര്‍വം മാറ്റി നിര്‍ത്തി. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം കഴിഞ്ഞ വര്‍ഷം തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനവും ഐ.എം.സി.സി ജി.സി.സി ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചിരുന്നെങ്കിലും, പ്രവര്‍ത്തകര്‍ക്കിടയിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഇപ്പോള്‍ പൊതുമധ്യത്തില്‍ രാജി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026