l o a d i n g

ഗൾഫ്

'വള്ളീം പുള്ളീം' സുവനീര്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 23, 2026

റിയാദ്: സാമൂഹിക പുരോഗതിയുടെയും സാംസ്‌കാരിക വളര്‍ച്ചയുടെയും അടിത്തറ വായനയിലും എഴുത്തിലുമാണെന്ന് പ്രശസ്ത സാഹിത്യകാരി സബീന എം. സാലി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ കാലഘട്ടത്തില്‍ വായനയെയും എഴുത്തിനെയും അതീവ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും സമീപിക്കണമെന്നും അവര്‍ പറഞ്ഞു. ലൈവ് മീഡിയ അക്കാദമി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 'വള്ളീം പുള്ളീം' സുവനീറിന്റെ കവര്‍ പേജ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

വിവരസാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ മാധ്യമങ്ങളുടെയും കാലത്ത്, ആഴത്തിലുള്ള വായനയും ചിന്തയും കുറയുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. അറിവിന്റെ അടിത്തറയാണ് വായന. അതുകൊണ്ടുതന്നെ വായനയെ വെറുമൊരു വിനോദമായി കാണാതെ, ജീവിതത്തെ സമഗ്രമായി മെച്ചപ്പെടുത്താനുള്ള തപസ്യയായി കാണണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ ഇസ്മായില്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. കോഴ്സ് ഡയറക്ടര്‍ നസ്രുദ്ദീന്‍ വി.ജെ സുവനീറിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ നിര്‍മ്മാണ ഘട്ടത്തിലെ അനുഭവങ്ങളെക്കുറിച്ചും വിശദീകരിച്ചു. പ്രവാസ ലോകത്തെ ഇത്തരം സംരംഭങ്ങള്‍ വായനാശീലം പ്രോത്സാഹിപ്പിക്കാനും സര്‍ഗ്ഗാത്മകത വളര്‍ത്താനും സഹായിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, മാധ്യമപ്രവര്‍ത്തകരായ നജിം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, ശിഹാബുദ്ദീന്‍ കുഞ്ചീസ്, എടവണ്ണ സുനില്‍ ബാബു, സോണി പാറക്കല്‍, അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ, ഇസ്മായില്‍ കരോളം, ജസീല മൂസ, ഹസീബ്, നസീറ റഫീഖ്, സഫ ശൗക്ക്, റാസിന്‍ അബ്ദുറസാക്, റസാക്ക് മോളൂര്‍, ഫായിസ മുഹമ്മദ്, മൊയ്തീന്‍ എം.സി, റിയാസ് വണ്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഗീര്‍ അന്ദാറത്തറ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ശാദിയ ഷാജഹാന്‍ സ്വാഗതവും വൈശാഖ് അരൂര്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026