l o a d i n g

ഗൾഫ്

യൂത്ത് ഇന്ത്യയും യൂത്ത് ക്ലബ്ബും സംയുക്തമായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും പ്രഥമശുശ്രൂഷാ പരിശീലനവും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 25, 2026

ദമ്മാം: യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സും യൂത്ത് ക്ലബ്ബും സംയുക്തമായി ദാര്‍ അസ്സിഹ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും പ്രഥമശുശ്രൂഷാ പരിശീലനവും സംഘടിപ്പിച്ചു. ദാര്‍ അസ്സിഹ സെന്ററില്‍ നടന്ന ക്യാമ്പില്‍ ആരോഗ്യവിദഗ്ദ്ധന്‍ ഷിറോജ് അടിയന്തര ഘട്ടങ്ങളില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പരിശീലനം നല്‍കി.

ആരോഗ്യരംഗത്ത് സമൂഹത്തിനുണ്ടാവേണ്ട അവബോധത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, അടിയന്തര സാഹചര്യങ്ങളില്‍ നല്‍കേണ്ട പ്രാഥമിക ചികിത്സാ രീതികള്‍ വിശദീകരിച്ചു. വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തില്‍ കുടുംബങ്ങളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. അപകട സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, സി.പി.ആര്‍ , രക്തസ്രാവം നിയന്ത്രിക്കല്‍, ഹൃദയാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയല്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനവും നല്‍കി.

യൂത്ത് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അയ്മന്‍ സഈദ് ചടങ്ങില്‍ ഉപഹാരസമര്‍പ്പണം നടത്തി. വൈസ് പ്രസിഡന്റ് ത്വയ്യിബ് ആമുഖഭാഷണം നിര്‍വഹിച്ചു. ജനസേവന കണ്‍വീനര്‍ ശാക്കിര്‍ ഇല്ല്യാസ് സ്വാഗതവും ബിനാന്‍ ബഷീര്‍ നന്ദിയും പറഞ്ഞു. ജംഷീര്‍, ഗഫൂര്‍ താണിക്കല്‍, നസീഫ്, നാജിഹ്, അബ്ദുള്ള, സൈഫുദ്ധീന്‍, ഫാഹിം, അനസ്, നുഅമാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026