l o a d i n g

ഗൾഫ്

മേഘങ്ങള്‍ പുല്‍കുന്ന അബഹ; മഞ്ഞില്‍ പുതഞ്ഞ് അസീര്‍ പ്രവിശ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 26, 2026

അബഹ: അസീര്‍ പ്രവിശ്യയുടെ ആസ്ഥാനമായ അബഹയില്‍ പ്രകൃതിയുടെ വിസ്മയ കാഴ്ചകള്‍. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള ഈ നഗരത്തിലെ മലനിരകളെ തൊട്ടുരുമ്മി താഴ്ന്നു പറക്കുന്ന മേഘങ്ങളും കനത്ത മഞ്ഞും അബഹയ്ക്ക് അപൂര്‍വ്വ സൗന്ദര്യമാണ് സമ്മാനിച്ചത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അസീര്‍ മേഖലയുടെ വൈവിധ്യവും സൗന്ദര്യവും വിളിച്ചോതുന്നതായിരുന്നു ഇന്നലത്തെ കാലാവസ്ഥ.

വൈകുന്നേരമായതോടെ അബഹയിലെ പ്രശസ്തമായ ക്ലൗഡ് പാര്‍ക്ക്, അബു ഖയാല്‍, ജബല്‍ നഹ്റാന്‍ എന്നിവിടങ്ങളെല്ലാം മൂടല്‍മഞ്ഞില്‍ മുങ്ങി. മലഞ്ചെരിവുകളില്‍നിന്ന് നഗരവീഥികളിലേക്ക് മഞ്ഞിന്‍ പാളികള്‍ പടര്‍ന്നുകയറിയപ്പോള്‍ അത് അബഹയെ ഒരു കാവ്യസുന്ദരമായ ഭൂമിയാക്കി മാറ്റി. ഈ മനോഹര ദൃശ്യം ആസ്വദിക്കാനും ക്യാമറകളില്‍ പകര്‍ത്താനുമായി നിരവധി സന്ദര്‍ശകരാണ് എത്തിയത്.

കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പലയിടങ്ങളിലും കാഴ്ചപരിധി കുറഞ്ഞെങ്കിലും, ആസ്വാദ്യകരമായ തണുപ്പും തെളിഞ്ഞ കാറ്റും ജനങ്ങള്‍ക്ക് നവോന്മേഷം പകര്‍ന്നു. വര്‍ഷം മുഴുവന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന അബഹയുടെ സവിശേഷമായ ഭൂപ്രകൃതിയും കാലാവസ്ഥയും ഒരിക്കല്‍ കൂടി അടയാളപ്പെടുത്തുന്നതായിരുന്നു ഈ പ്രതിഭാസം.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026