l o a d i n g

ഗൾഫ്

ഇറാന്‍ യുദ്ധം: സമാധാന ചര്‍ച്ചകള്‍ വഴിമുട്ടുന്നു; നയതന്ത്ര പ്രതിനിധികളുടെ സന്ദര്‍ശനം ട്രംപ് റദ്ദാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 26, 2026

ഇസ്ലാമാബാദ്/വാഷിംഗ്ടണ്‍: പശ്ചിമേഷ്യയെ പിടിച്ചുലയ്ക്കുന്ന യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ പ്രതിസന്ധിയില്‍. സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലേക്ക് അയക്കേണ്ടിയിരുന്ന പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നര്‍ എന്നിവരുടെ സന്ദര്‍ശനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി.

ഉപരോധവും ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അമേരിക്ക ഏര്‍പ്പെടുത്തിയ സമുദ്ര ഉപരോധം നീക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. അതേസമയം, പാകിസ്ഥാന്‍ സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. പാകിസ്ഥാന് പിന്നാലെ ഒമാനിലെത്തിയ അദ്ദേഹം റഷ്യയും സന്ദര്‍ശിക്കും.

ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ വന്‍ ആഭ്യന്തര കലഹവും ആശയക്കുഴപ്പവുമാണെന്ന് ട്രംപ് പരിഹസിച്ചു. 'ആരാണ് അവിടെ ഭരിക്കുന്നതെന്ന് അവര്‍ക്ക് പോലും അറിയില്ല. ചര്‍ച്ചയുടെ എല്ലാ നിയന്ത്രണങ്ങളും ഇപ്പോള്‍ ഞങ്ങളുടെ കൈവശമാണ്. അവര്‍ക്ക് സംസാരിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങളെ വിളിച്ചാല്‍ മതി,' ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി വ്യക്തമാക്കി. എന്നാല്‍ ഇറാന്‍ നേതൃത്വം ഒറ്റക്കെട്ടാണെന്ന് മസൂദ് പെസെഷ്‌കിയന്‍ തിരിച്ചടിച്ചു.

ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാനെ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമാധാന കരാറില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലാകെ അസ്ഥിരത പടരുകയാണ്. ലബനനില്‍ ഹിസ്ബുള്ളയ്ക്ക് നേരെ ശക്തമായ ആക്രമണം തുടരാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് ഉത്തരവിട്ടു. ഇത് മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026