l o a d i n g

ഗൾഫ്

43 വര്‍ഷത്തെ പ്രവാസത്തിന് വിരാമം; പി.വി. കാസിമിന് കേളി യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 26, 2026

റിയാദ്: 43 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി അഫ്ലാജ് യൂണിറ്റ് വൈസ് പ്രസിഡന്റ് പി.വി. കാസിമിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പാലക്കാട് ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശിയായ കാസിം അഫ്ലാജില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് നടത്തിവരികയായിരുന്നു.

അഫ്ലാജില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഷബി അബ്ദുല്‍ സലാം, പ്രസിഡന്റ് രാമകൃഷ്ണന്‍ കൂവോട്, ട്രഷറര്‍ ജയന്‍ പെരുനാട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, യൂണിറ്റ് വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ട്രഷറര്‍ പ്രജു മുടക്കയില്‍, ജോയിന്റ് സെക്രട്ടറിമാരായ രമേശ് മുടക്കയില്‍, സാമുവല്‍ കെ.ജെ, ജോയിന്റ് ട്രഷറര്‍ ബിജു വി.ടി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് പേങ്ങാട്ടിരി, സതീശ് എന്‍ എന്നിവരും അഫ്ലാജ് യൂണിറ്റിലെ മറ്റ് അംഗങ്ങളും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

നാല് പതിറ്റാണ്ടിലേറെ നീണ്ട അഫ്ലാജിലെ പ്രവാസം കാസിമിനെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കിയെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. യൂണിറ്റിന്റെ ഉപഹാരം അംഗങ്ങള്‍ ചേര്‍ന്ന് കാസിമിന് കൈമാറി. യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളികുന്നത്ത് സ്വാഗതവും പി.വി. കാസിം നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026