l o a d i n g

കായികം

ആന്റണി ജോഷ്വയുടെ വമ്പന്‍ തിരിച്ചുവരവ്; ജൂലൈയില്‍ റിയാദില്‍ 'ദി കംബാക്ക്' പോരാട്ടം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 28, 2026

റിയാദ്: ലോക ബോക്‌സിംഗ് പ്രേമികള്‍ കാത്തിരിക്കുന്ന ബ്രിട്ടീഷ് താരം ആന്റണി ജോഷ്വയുടെ റിങ്ങിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചു. 'ദി കംബാക്ക്' എന്ന് പേരിട്ടിരിക്കുന്ന പോരാട്ടം ജൂലൈ 25 ശനിയാഴ്ച റിയാദില്‍ നടക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലു ശൈഖ് അറിയിച്ചു. പ്രമുഖ സ്‌പോര്‍ട്‌സ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ DAZN വഴി മത്സരം തത്സമയം ലോകമെമ്പാടും സംപ്രേക്ഷണം ചെയ്യും.

ഹെവിവെയ്റ്റ് വിഭാഗത്തില്‍ നടക്കുന്ന ഈ പോരാട്ടത്തില്‍ അല്‍ബേനിയന്‍ താരം ക്രിസ്റ്റ്യന്‍ പ്രെംഗയാണ് ജോഷ്വയുടെ എതിരാളി. മികച്ച പ്രൊഫഷണല്‍ റെക്കോര്‍ഡുമായി ജോഷ്വ എത്തുമ്പോള്‍, തന്റെ ഭൂരിഭാഗം വിജയങ്ങളും നോക്കൗട്ടിലൂടെ നേടിയ കരുത്തനായ പോരാളിയാണ് പ്രെംഗ. അതുകൊണ്ടുതന്നെ അതിശക്തമായ ഒരു പോരാട്ടത്തിനാകും റിയാദ് വേദിയാകുക.

ലോകോത്തര കായിക മാമാങ്കങ്ങള്‍ക്ക് സ്ഥിരമായി വേദിയൊരുക്കുന്ന സൗദി അറേബ്യയുടെ നീക്കങ്ങള്‍ക്ക് ഈ മത്സരം കൂടുതല്‍ കരുത്തുപകരും. ആഗോള വിനോദ-കായിക ഭൂപടത്തില്‍ റിയാദിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ വമ്പന്‍ ബോക്‌സിംഗ് മത്സരവും സംഘടിപ്പിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026