l o a d i n g

സാംസ്കാരികം

എല്‍.കെ. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജിദ്ദ പ്രവാസികളുടെ ഹ്രസ്വചിത്രം 'കോലൈസ്' അവാര്‍ഡിന് അര്‍ഹമായി

Thumbnail
Publisher By     പി.എം. മായിന്‍കുട്ടി
April 29, 2026

കൊച്ചി: രണ്ടാമത് എല്‍.കെ. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജിദ്ദ പ്രവാസികളുടെ ഹ്രസ്വചിത്രമായ 'കോലൈസ്' ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ 1200-ഓളം ഹ്രസ്വചിത്രങ്ങളില്‍ നിന്ന് മികച്ച 30 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചാണ് 'കോലൈസ്' അവാര്‍ഡിന് അര്‍ഹമായത്. എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ വി.കെ. ജോസഫില്‍ നിന്നും ചിത്രത്തിന്റെ കഥാകൃത്തും നിര്‍മ്മാതാവുമായ അബ്ദുള്ള മുക്കണ്ണി അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മേളയില്‍ ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും നിരൂപകരും പങ്കെടുത്തു. സിനിമാ പ്രദര്‍ശനങ്ങള്‍ക്കൊപ്പം സംവേദനാത്മക സെഷനുകളും മുഖ്യപ്രഭാഷണങ്ങളും മേളയുടെ ഭാഗമായി നടന്നു. സിംഗപ്പൂരില്‍ നിന്നുള്ള പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ഫിലിപ്പ് ചിയ മേള ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജേഷ് പുത്തന്‍പുരയില്‍ സ്വാഗതം ആശംസിച്ചു. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായെത്തിയ സമാപന ചടങ്ങോടെയാണ് മേളയ്ക്ക് തിരശ്ശീല വീണത്.

ഗൃഹാതുരത്വം ഉണര്‍ത്തി 'കോലൈസ്'

മലയാള സിനിമയുടെ ഗൃഹാതുരമായ ഭാവങ്ങള്‍ ആഴത്തില്‍ ആവിഷ്‌കരിക്കുന്ന ചിത്രമാണ് 'കോലൈസ്'. അബ്ദുള്ള മുക്കണ്ണിയുടെ ചെറുകഥയെ ആസ്പദമാക്കി അലി അരിക്കത്താണ് ചിത്രം സംവിധാനം ചെയ്തത്. അമ്മമാരുടെയും മക്കളുടെയും ആത്മബന്ധവും ഗ്രാമീണ ഓര്‍മ്മകളും പ്രമേയമാകുന്ന ചിത്രം മുക്കണ്ണി ക്രിയേഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. ഫെബിന്‍ ആറ്റുപുറമാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.

ഗായിക സോഫിയ സുനില്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ജെ.കെ. സുബൈര്‍, റിഷാന്‍ റിയാസ്, ബീഗം ഖദീജ, ഷാജി, അയ്യൂബ് മാസ്റ്റര്‍, നാസര്‍ ശാന്തപുരം, മൈമൂന, സിമി സുകുമാരന്‍, ശംസു, അലി തുവ്വൂര്‍, നിസാര്‍ കരുനാഗപ്പള്ളി, സിയ ഷാജു തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഫോട്ടോ: എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ വി.കെ. ജോസഫില്‍ നിന്നും ചിത്രത്തിന്റെ കഥാകൃത്തും നിര്‍മ്മാതാവുമായ അബ്ദുള്ള മുക്കണ്ണി അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026