l o a d i n g

ബിസിനസ്

ഡയറി ഡേയും സെയില്‍സ്ഫോഴ്സും കൈകോര്‍ക്കുന്നു; ലക്ഷ്യം 1000 കോടി രൂപയുടെ വരുമാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 29, 2026

കൊച്ചി: ലോകത്തെ ഒന്നാം നമ്പര്‍ എഐ സിആര്‍എം (അക ഇഞങ) പ്ലാറ്റ്ഫോമായ സെയില്‍സ്ഫോഴ്സും ഇന്ത്യയിലെ പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡായ ഡയറി ഡേയും തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. വില്‍പ്പന ശൃംഖല ഡിജിറ്റലൈസ് ചെയ്യാനും വിപണിയിലെ സാന്നിധ്യം ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ സഹകരണം.

ഫ്രണ്ട്-എന്‍ഡ് വില്‍പ്പന കാര്യക്ഷമമാക്കുന്നതിനും വിപണിയിലെ ദൃശ്യത വര്‍ദ്ധിപ്പിക്കുന്നതിനുമായി സെയില്‍സ്ഫോഴ്സിന്റെ 'ഏജന്റ്‌ഫോഴ്സ് സെയില്‍സ്', 'ഏജന്റ്‌ഫോഴ്സ് സര്‍വീസ്' എന്നീ സേവനങ്ങളാണ് ഡയറി ഡേ വിന്യസിച്ചിരിക്കുന്നത്. 23 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഡയറി ഡേ, ഈ സഹകരണത്തിലൂടെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപ വരുമാനം നേടുക എന്ന ലക്ഷ്യത്തോടെ റീട്ടെയില്‍ ശൃംഖല ഇരട്ടിയാക്കാനും കമ്പനി പദ്ധതിയിടുന്നു.

നിര്‍ണ്ണായകമായ ഈ വളര്‍ച്ചാ ഘട്ടത്തില്‍ തത്സമയ വിലയിരുത്തലുകളും പ്രവര്‍ത്തനക്ഷമതയും വളരെ പ്രധാനമാണ്. സെയില്‍സ്ഫോഴ്സ് പ്ലാറ്റ്ഫോമിലൂടെ വില്‍പ്പന സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരൊറ്റ വിന്‍ഡോയില്‍ ലഭ്യമാകും. ഫ്രീസര്‍ ഇന്‍വെന്ററി, ട്രാക്കിംഗ് സിസ്റ്റം, സെയില്‍സ് ടീമുകളുടെ പ്രകടനം എന്നിവ കൃത്യമായി നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും. എല്ലാ ഫ്രണ്ട്-എന്‍ഡ് പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് വിപുലമായ ഡിജിറ്റല്‍ സെയില്‍സ് ഇക്കോസിസ്റ്റം സൃഷ്ടിക്കുകയാണ് ഡയറി ഡേയുടെ ലക്ഷ്യം.

'രാജ്യത്തെ കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ പുതിയൊരു വളര്‍ച്ചാ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. ശക്തമായ പ്രാദേശിക വേരുകളും മികച്ച ഡിജിറ്റല്‍ സംവിധാനങ്ങളും സമന്വയിപ്പിക്കുന്ന ബ്രാന്‍ഡുകള്‍ മുന്‍പന്തിയിലെത്തുമെന്നതിന്റെ ഉദാഹരണമാണ് ഡയറി ഡേ,' എന്ന് സെയില്‍സ്ഫോഴ്സ് ഇന്ത്യ കണ്‍സ്യൂമര്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രി സെഗ്മെന്റ് തലവന്‍ ആദിതി ശര്‍മ്മ അഭിപ്രായപ്പെട്ടു.

'സെയില്‍സ് ടീമുകള്‍ക്ക് തത്സമയ വിവരങ്ങളും മികച്ച ടൂളുകളും നല്‍കാന്‍ സെയില്‍സ്ഫോഴ്സിന് കഴിഞ്ഞു. ഫ്രീസര്‍ ഇന്‍വെന്ററി ട്രാക്കിംഗ് മുതല്‍ ടീമുകളുടെ കാര്യക്ഷമത നിരീക്ഷിക്കുന്നത് വരെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഈ പ്ലാറ്റ്ഫോം സഹായിച്ചു,' എന്ന് ഡയറി ഡേ ഐസ്‌ക്രീം സിടിഒ വെങ്കിടേശ്വരന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026