l o a d i n g

കായികം

റൊണാള്‍ഡോയുടെ കരുത്തില്‍ അല്‍-നസര്‍; അല്‍-അഹ്്‌ലിക്കെതിരെ ഉജ്ജ്വല വിജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 30, 2026

റിയാദ്- സൗദി പ്രൊഫഷണല്‍ ലീഗിലെ ആവേശകരമായ മുപ്പതാം റൗണ്ട് പോരാട്ടത്തില്‍ അല്‍-അഹ്്‌ലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അല്‍-നസര്‍ കിരീടപോരാട്ടം ശക്തമാക്കി. ബുധനാഴ്ച വൈകുന്നേരം നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കൂമാനുമാണ് അല്‍-നസറിനായി വലകുലുക്കിയത്. കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും അതീവ ജാഗ്രതയോടെയാണ് പന്തുതട്ടിയത്. മത്സരത്തിന്റെ പത്താം മിനിറ്റില്‍ അല്‍-അഹ്്‌ലിയുടെ ബ്രസീലിയന്‍ താരം റോജര്‍ ഇബാനിസ് തൊടുത്ത ലോങ്ങ് ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയത് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളൊന്നും നേടാനായില്ലെങ്കിലും കടുത്ത പോരാട്ടവും മഞ്ഞക്കാര്‍ഡുകളും കൊണ്ട് കളം ചൂടുപിടിച്ചിരുന്നു.

രണ്ടാം പകുതിയില്‍ അല്‍-നസര്‍ ആക്രമണം ശക്തമാക്കി. 56-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ മികച്ച പാസ് ഗോളാക്കി മാറ്റാന്‍ ജോവോ ഫെലിക്‌സിന് സാധിച്ചില്ലെങ്കിലും മത്സരത്തിന്റെ ഗതി അല്‍-നസറിന് അനുകൂലമായിരുന്നു. 77-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ ഇളക്കിമറിച്ചുകൊണ്ട് ആദ്യ ഗോള്‍ പിറന്നു. ജോവോ ഫെലിക്‌സ് എടുത്ത കോര്‍ണര്‍ കിക്ക് കൃത്യമായ ഹെഡറിലൂടെ റൊണാള്‍ഡോ വലയിലെത്തിച്ചു. കളിയുടെ അവസാന നിമിഷങ്ങളില്‍ അല്‍-അഹ്്‌ലി സമനിലക്കായി പൊരുതിയെങ്കിലും 90-ാം മിനിറ്റില്‍ കൂമാന്‍ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് അല്‍-അഹ്്‌ലി ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിയെ കീഴടക്കി അല്‍-നസറിന്റെ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു.

ഈ വിജയത്തോടെ 30 മത്സരങ്ങളില്‍ നിന്ന് 79 പോയിന്റുമായി അല്‍-നസര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കിരീടത്തിലേക്കുള്ള ദൂരം കുറയ്ക്കാന്‍ ഈ വിജയം അവരെ സഹായിച്ചു. അതേസമയം, തോല്‍വിയോടെ 66 പോയിന്റുള്ള അല്‍-അഹ്്‌ലി പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. മത്സരത്തിനിടെ അല്‍-അഹ്ലിയുടെ ഗലീന്യോയ്ക്ക് പരിക്കേറ്റത് അവര്‍ക്ക് തിരിച്ചടിയായി. വിജയത്തോടെ കിരീട പ്രതീക്ഷകള്‍ സജീവമാക്കിയ അല്‍-നസര്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026