l o a d i n g

കേരള

ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാഫലം: കേരളത്തിന് റെക്കോഡ് വിജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 30, 2026

ന്യൂഡല്‍ഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാഫലങ്ങള്‍ കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് പ്രഖ്യാപിച്ചു. കേരളത്തിലെ സ്‌കൂളുകള്‍ മികച്ച വിജയശതമാനമാണ് ഇത്തവണ കൈവരിച്ചത്. കേരളത്തില്‍ പത്താം ക്ലാസില്‍ 99.96 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.97 ശതമാനവുമാണ് വിജയം. ദേശീയതലത്തില്‍ ഐസിഎസ്ഇക്ക് 99.18 ശതമാനവും ഐഎസ്സിക്ക് 99.13 ശതമാനവുമാണ് ആകെ വിജയശതമാനം. കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ cisce.org വഴിയും ഡിജിലോക്കര്‍, എസ്എംഎസ് സംവിധാനങ്ങള്‍ വഴിയും ഫലം ലഭ്യമാണ്.

കേരളത്തില്‍ 166 സ്‌കൂളുകളില്‍ നിന്നായി 7,861 വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഇതില്‍ 7,858 പേര്‍ വിജയിച്ചപ്പോള്‍ മൂന്ന് പേര്‍ മാത്രമാണ് പരാജയപ്പെട്ടത്. പന്ത്രണ്ടാം ക്ലാസില്‍ 85 സ്‌കൂളുകളില്‍ നിന്നായി പരീക്ഷയെഴുതിയ 3,058 വിദ്യാര്‍ഥികളില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും (3,057 പേര്‍) ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ ആണ്‍കുട്ടികളെക്കാള്‍ നേരിയ മുന്നേറ്റം പെണ്‍കുട്ടികള്‍ കാഴ്ചവെച്ചു.

പത്താം ക്ലാസ് പരീക്ഷയില്‍ പെണ്‍കുട്ടികളുടെ വിജയശതമാനം 99.98-ഉം ആണ്‍കുട്ടികളുടേത് 99.95-ഉമാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ കേരളത്തിലെ മുഴുവന്‍ പെണ്‍കുട്ടികളും വിജയിച്ചു എന്ന പ്രത്യേകതയുമുണ്ട്. ആണ്‍കുട്ടികളുടെ വിജയശതമാനം 99.94 ആണ്. റെക്കോഡ് വിജയത്തിന്റെ തിളക്കത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ആവേശത്തിലാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026