l o a d i n g

സാംസ്കാരികം

നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഷാജു വാലപ്പന്

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
April 30, 2026

റിയാദ്: പ്രവാസ ലോകത്തുനിന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന പ്രവാസി വ്യവസായി ഷാജു വാലപ്പന് ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ സംസ്ഥാനതല അംഗീകാരം. വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച് സംവിധാനം ചെയ്ത 'നിഴല്‍ വ്യാപാരികള്‍' എന്ന ചിത്രത്തിനാണ് 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. ഒരു പ്രവാസി വ്യവസായി എന്ന നിലയില്‍ നിന്ന് സാമൂഹിക പ്രതിബദ്ധതയുള്ള ചലച്ചിത്രകാരനിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് ഈ പുരസ്‌കാരം വിലയിരുത്തപ്പെടുന്നത്.

ദളിത് യുവാവിന്റെ അതിജീവനവും പോരാട്ടവും പ്രമേയമാക്കിയ 'നിഴല്‍ വ്യാപാരികള്‍' ആധുനിക ഇന്ത്യയുടെ നേര്‍ചിത്രമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും സമൂഹത്തില്‍ അവഗണന നേരിടുന്ന യുവാവ്, അഴിമതിക്കും മായം ചേര്‍ക്കലിനുമെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണെങ്കിലും, സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചനങ്ങളുടെ ഇരുണ്ട വശങ്ങള്‍ തുറന്നുകാട്ടുന്ന ഗൗരവമുള്ള ചലച്ചിത്രമെന്ന നിലയില്‍ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു.

സംസ്ഥാന പുരസ്‌കാരത്തിന് മുന്‍പുതന്നെ അന്താരാഷ്ട്ര വേദികളിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (ഞകഎഎ), 11ാമത് സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക്ക് അവാര്‍ഡ് എന്നിവയിലും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഷാജു വാലപ്പനെ തേടിയെത്തിയിരുന്നു.

ദീര്‍ഘകാലമായി പ്രവാസിയായ ഷാജു വാലപ്പന്‍, കലയോടുള്ള അഭിനിവേശം കൊണ്ടാണ് സിനിമാ രംഗത്തേക്ക് എത്തിയത്. വാലപ്പന്‍ ക്രിയേഷന്‍സ് നിര്‍മ്മിച്ച 'സ്വാലിഹ്' എന്ന ചിത്രം മികച്ച സാമൂഹ്യ പ്രസക്തിയുള്ള സിനിമയായും, അതിന്റെ സംവിധായകന്‍ സിദ്ധിക്ക് പറവൂര്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026