l o a d i n g

ഇന്ത്യ

എഐ ഉപയോഗിച്ച് ഞെട്ടിക്കുന്ന തട്ടിപ്പ്: അഹമ്മദാബാദില്‍ നാലുപേര്‍ പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 30, 2026

അഹമ്മദാബാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യവസായിയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ച് ആധാര്‍ ബയോമെട്രിക് വിവരങ്ങളില്‍ മാറ്റം വരുത്തി വായ്പാ തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തെ അഹമ്മദാബാദ് സൈബര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഗൂഗിളിന്റെ 'ജെമിനൈ' എഐ ടൂള്‍ ഉപയോഗിച്ചാണ് പ്രതികള്‍ വ്യവസായിയുടെ വ്യാജ വീഡിയോ നിര്‍മ്മിച്ചത്. ഒടിപി സന്ദേശങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് നഗരത്തിലെ ഒരു ഇറക്കുമതി-കയറ്റുമതി വ്യവസായി നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്.

അന്വേഷണത്തില്‍ ഇരയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ഒടിപി പരിശോധനയില്ലാതെ തന്നെ മാറ്റിയിട്ടുണ്ടെന്നും ബയോമെട്രിക് ഡാറ്റയില്‍ കൃത്രിമം നടന്നതായും പോലീസ് കണ്ടെത്തി. വ്യവസായിയുടെ പേരില്‍ പുതിയ ബാങ്ക് അക്കൗണ്ട് തുറന്ന സംഘം 25,000 രൂപ വായ്പയെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഡിജിലോക്കര്‍ അക്കൗണ്ട് തുറന്ന് രേഖകള്‍ കൈക്കലാക്കാനും സംഘം ശ്രമിച്ചിരുന്നു. എഐ നിര്‍മ്മിത വീഡിയോ ഉപയോഗിച്ച് ആധാര്‍ സംവിധാനങ്ങളെ കബളിപ്പിച്ചാണ് ഇവര്‍ മൊബൈല്‍ നമ്പര്‍ മാറ്റിയത്.

ആധാര്‍ നമ്പര്‍ കൈക്കലാക്കിയ പ്രതികള്‍ മൂന്ന് ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ ശ്രമിച്ചു. ജിയോ പേയ്മെന്റ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതില്‍ വിജയിച്ച ഇവര്‍ അതുവഴിയാണ് വായ്പയെടുത്തത്. അറസ്റ്റിലായവരില്‍ ഒരാള്‍ കോമണ്‍ സര്‍വീസ് സെന്ററിലെ ജീവനക്കാരനാണ്. ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താണ് ഇയാള്‍ മൊബൈല്‍ നമ്പര്‍ മാറ്റാന്‍ സഹായിച്ചത്. കനുഭായ് പാര്‍മര്‍, ആശിഷ് വാനന്ദ്, മുഹമ്മദ് കൈഫ് പട്ടേല്‍, ദീപ് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്.

ബാങ്കിംഗ് മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉന്നതതല യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഈ സംഭവം പുറത്തുവരുന്നത്. 'ക്ലോഡ് മിത്തോസ്' പോലുള്ള നൂതന എഐ മോഡലുകള്‍ സൈബര്‍ സുരക്ഷക്ക് വെല്ലുവിളിയാകുന്നത് യോഗം ചര്‍ച്ച ചെയ്തിരുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ആധാര്‍ സുരക്ഷാ സംവിധാനങ്ങളെപ്പോലും മറികടന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026