l o a d i n g

ബിസിനസ്

സൗദിയിലെ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സോളാര്‍ പദ്ധതികള്‍; കാനൂ-ക്ലീന്‍മാക്‌സ് സംയുക്ത സംരംഭവും ലുലു ഗ്രൂപ്പും കരാര്‍ ഒപ്പുവെച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 1, 2026

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹരിത ഊര്‍ജ്ജ മാതൃകയുമായി ലുലു ഗ്രൂപ്പ്. ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി മൂന്നാംഘട്ട സോളാര്‍ ഊര്‍ജ്ജ പദ്ധതി ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചു. അഞ്ച് പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന ഈ പദ്ധതി 'സൗദി വിഷന്‍ 2030'-ന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്.

കാനൂ-ക്ലീന്‍മാക്‌സ് സംയുക്ത സംരംഭത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റിയാദ് അവന്യൂ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സ്ഥാപിക്കുന്ന 1,089 kWp ശേഷിയുള്ള പ്ലാന്റിലൂടെ പ്രതിവര്‍ഷം 1.85 ദശലക്ഷം സണവ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. ദമ്മാം ഷാതി ഹൈപ്പര്‍മാര്‍ക്കറ്റില്‍ 810 kWp (1.41 ദശലക്ഷം kWh), റാഖ ബ്രാഞ്ചില്‍ 581 kWു (1.01 ദശലക്ഷം kWh), റയ്യാനില്‍ 550 kWp (962,500 kWh), കിഴക്കന്‍ ദമ്മാമിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ 187 kWp (327,250 kWh) എന്നിങ്ങനെയാണ് മറ്റ് പ്ലാന്റുകളുടെ ഉത്പാദന ശേഷി.

റിയാദില്‍ നടന്ന ചടങ്ങില്‍ ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, കാനൂ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് എനര്‍ജി ചെയര്‍മാന്‍ ഫഹദ് ഫൗസി കാനൂ എന്നിവര്‍ കരാറില്‍ ഒപ്പുവെച്ചു. ലുലു ഗ്രൂപ്പ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് റീജിയണല്‍ ഡയറക്ടര്‍ ഷംനാസ് പള്ളിക്കണ്ടി, പ്രോജക്ട്‌സ് ജനറല്‍ മാനേജര്‍ സാഹിദ് അസ്ഹര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സയിദ് ബത്തേല്‍ അല്‍ സുബായി എന്നിവരും, കാനൂ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സി.ഇ.ഒ മനോജ് കുമാര്‍ ത്രിപാഠി, പ്രശാന്ത് കരുണാകരന്‍, അലി കാനൂ, സാക്കിര്‍ അലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

റീട്ടെയില്‍ മേഖലയില്‍ പുനരുപയോഗ ഊര്‍ജ്ജം എന്ന ആശയം നടപ്പിലാക്കുന്നതില്‍ ലുലു ഗ്രൂപ്പ് നടത്തുന്ന സജീവമായ ഇടപെടലുകളുടെ ഉദാഹരണമാണ് ഈ മൂന്നാം ഘട്ട പദ്ധതിയെന്ന് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. സൗദി അറേബ്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയുടെ അടയാളമാണിതെന്നും കാനൂ-ക്ലീന്‍മാക്‌സ് പോലുള്ള വിദഗ്ധരുമായുള്ള പങ്കാളിത്തം വഴി പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അഞ്ച് സ്ഥലങ്ങളിലും സോളാര്‍ പ്ലാന്റുകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഹരിതാഭമായ ഷോപ്പിംഗ് അനുഭവം നല്‍കുക എന്ന ലക്ഷ്യത്തിലേക്കുള്ള ലുലുവിന്റെ പ്രധാന ചുവടുവെപ്പാണിത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026