l o a d i n g

കായികം

സുവര്‍ണ്ണ കിരീടം അല്‍ ആലിയയ്ക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 2, 2026

റിയാദ്: മുപ്പത്തിനാലാമത് സി.ബി.എസ്.ഇ സോണല്‍ (അണ്ടര്‍ 19) ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് ചരിത്രവിജയം. ഏപ്രില്‍ 26-ന് നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ അല്‍ യാസ്മിന്‍ സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് അല്‍ ആലിയ കിരീടം ചൂടിയത്. ഇതോടെ ജുബൈലില്‍ നടക്കുന്ന ക്ലസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പില്‍ റിയാദിനെ പ്രതിനിധീകരിച്ച് അല്‍ ആലിയ ടീം പങ്കെടുക്കും.

കോച്ച് ആത്തിഫ് ബുഖാരിയുടെ ശിക്ഷണത്തില്‍ മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. കായികാധ്യാപകരായ മുഹമ്മദ് സിറാജ്, ആദര്‍ശ് എന്നിവരുടെ നേതൃത്വവും ടീമിന്റെ മുന്നേറ്റത്തിന് കരുത്തേകി. സ്‌പോര്‍ട്‌സ് അക്കാദമി ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഷാനിഫിന്റെ പൂര്‍ണ്ണ പിന്തുണയും പരിശീലനവും ഈ വിജയത്തില്‍ നിര്‍ണ്ണായകമായി.

സ്‌കൂള്‍ മാനേജ്‌മെന്റ്, പ്രിന്‍സിപ്പല്‍ കവിത ലത കതിരേശന്‍, സൂപ്പര്‍വൈസര്‍ ശ്രീകാന്ത് രാധാകൃഷ്ണന്‍ എന്നിവരുടെ നിസ്സീമമായ പ്രോത്സാഹനമാണ് ടീമിനെ ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വിജയികളായ കായികതാരങ്ങളെ സ്‌കൂള്‍ അധികൃതരും രക്ഷകര്‍ത്താക്കളും അഭിനന്ദിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026