l o a d i n g

കേരള

പൂഞ്ഞാറും പാലായും കൈവിട്ടു; അപ്പനും മകനും രാഷ്ട്രീയ വനവാസത്തിലേക്ക്?

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 4, 2026

കോട്ടയം: പി.സി. ജോര്‍ജിന്റെ 'വാമൊഴി വഴക്ക'ത്തിന് ഇക്കുറി പൂഞ്ഞാര്‍ ചുവപ്പുകാര്‍ഡ് കാണിച്ചു. മെത്രാന്മാരെ 'ഊളകള്‍' എന്ന് വിളിച്ച് വിശ്വരൂപം പൂണ്ട ജോര്‍ജിന് വോട്ടെണ്ണിയപ്പോള്‍ കിട്ടിയത് മൂന്നാം സ്ഥാനം. താമര പിടിച്ചു പൂഞ്ഞാര്‍ പിടിക്കാനിറങ്ങിയ അപ്പനും, പാലായില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ മകനും നിലവില്‍ ചിത്രത്തിലേയില്ല. ഈരാറ്റുപേട്ടയിലെ വിദ്വേഷ പ്രസംഗത്തിന് മാപ്പുപറഞ്ഞെങ്കിലും വോട്ടര്‍മാര്‍ ജോര്‍ജിനോട് ക്ഷമിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചുരുക്കത്തില്‍, ഇക്കുറി പൂഞ്ഞാറില്‍ അപ്പന്റെ വില്ലിന് ലക്ഷ്യം തെറ്റി; പാലായില്‍ മകനും തട്ടി വീണു.

പൂഞ്ഞാറില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച പി.സി. ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍, പാലായില്‍ ഷോണ്‍ ജോര്‍ജിന്റെ അവസ്ഥയും സമാനമാണ്. ക്രൈസ്തവ സഭകളെയും മെത്രാന്മാരെയും പരസ്യമായി വെല്ലുവിളിച്ച ജോര്‍ജിന്റെ നിലപാടുകള്‍ തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിലേക്ക് കേന്ദ്രീകരിച്ചതും, എഫ്.സി.ആര്‍.എ നിയമത്തില്‍ സഭയ്ക്ക് ബി.ജെ.പിയോടുണ്ടായ അതൃപ്തിയും ജോര്‍ജിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഏഴ് തവണ നിയമസഭാംഗമായ പി.സി. ജോര്‍ജിന് ഇക്കുറി തന്റെ തട്ടകത്തില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് സൂചനകള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026