l o a d i n g

കേരള

കീഴടങ്ങി ജലീല്‍, എതിരാളിക്ക് അഭിനന്ദനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 4, 2026

തവനൂര്‍- തവനൂര്‍ മണ്ഡലത്തില്‍ നേരിട്ട തോല്‍വി സമ്മതിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. ജോയിയെ അഭിനന്ദിച്ച് കെ.ടി. ജലീല്‍. 17 റൗണ്ടുകളില്‍ 11 എണ്ണവും പിന്നിട്ടപ്പോള്‍ ഏകദേശം 13,994 വോട്ടുകള്‍ക്ക് പിന്നിലായതോടെയാണ് ജലീല്‍ ജനവിധി അംഗീകരിച്ചത്. തവനൂരിലെ ജനങ്ങളോട് എന്നും സ്‌നേഹമുണ്ടായിരിക്കുമെന്നും, വരും കാലങ്ങളില്‍ ഇടതുപക്ഷ ചേരിയില്‍ ഉറച്ചുനിന്ന് കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

2011 മുതല്‍ തുടര്‍ച്ചയായി തവനൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാവുകയും ചെയ്ത ജലീലിന് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയാണ് നല്‍കിയത്. മൂന്ന് പതിറ്റാണ്ടിലേറെയായി മണ്ഡലത്തില്‍ നിലനിര്‍ത്തിയ ആധിപത്യത്തിനാണ് വി.എസ്. ജോയിയുടെ കുതിപ്പിലൂടെ ഇളക്കം തട്ടിയിരിക്കുന്നത്. ഔദ്യോഗിക ഫലം പൂര്‍ണ്ണമായി പുറത്തുവരുന്നതിന് മുന്‍പേ തന്നെ പരാജയം സമ്മതിച്ച ജലീലിന്റെ നിലപാട് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026