l o a d i n g

സാംസ്കാരികം

വില്ലന്‍ വേഷങ്ങളില്‍ വിറപ്പിച്ചു, സൗഹൃദങ്ങളില്‍ ചിരിപ്പിച്ചു; പ്രിയനടന്‍ സന്തോഷ് നായര്‍ വാഹനാപകടത്തില്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 5, 2026

കൊല്ലം: മലയാള സിനിമയില്‍ വില്ലനായും സഹനടനായും ഹാസ്യനടനായും നാല് പതിറ്റാണ്ടോളം സജീവമായിരുന്ന നടന്‍ സന്തോഷ് നായര്‍ (65) വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട ഏനാത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സന്തോഷും ഭാര്യയും സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ ഭാര്യ ശുഭശ്രീ ചികിത്സയിലാണ്.

1960 നവംബര്‍ 12ന് തിരുവനന്തപുരത്ത് സി.എന്‍. കേശവന്‍ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായാണ് സന്തോഷിന്റെ ജനനം. തിരുവനന്തപുരം എം.ജി കോളേജിലെ പഠനകാലം അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന അധ്യായമായിരുന്നു. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ജൂനിയറായിരുന്ന സന്തോഷ്, രാഷ്ട്രീയത്തിലും കലയിലും അന്ന് സജീവമായിരുന്നു. കോളേജ് മാഗസിന്‍ എഡിറ്ററായും ഡി.എസ്.യു നേതാവായും തിളങ്ങിയ അദ്ദേഹം, ബുള്ളറ്റില്‍ കറങ്ങിനടന്ന ആ പഴയ 'കലാലയ ഹീറോ' കാലത്തെക്കുറിച്ച് പലപ്പോഴും ഓര്‍ത്തെടുക്കാറുണ്ടായിരുന്നു.

1982-ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത 'ഇതു ഞങ്ങളുടെ കഥ' എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് 'ഏപ്രില്‍ 18', 'ഇവിടെ തുടങ്ങുന്നു' എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങള്‍ അദ്ദേഹത്തെ താരമാക്കി. 1985-ല്‍ മാത്രം പതിനെട്ടോളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു.

വില്ലന്‍ വേഷങ്ങളിലായിരുന്നു കൂടുതല്‍ തിളങ്ങിയതെങ്കിലും 'യുവജനോത്സവ'ത്തിലെ നിസാര്‍, 'ഇരുപതാം നൂറ്റാണ്ടി'ലെ ലോറന്‍സ് തുടങ്ങിയ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വില്ലത്തരത്തിനപ്പുറം 'കമ്മത്ത് ആന്‍ഡ് കമ്മത്ത്', 'നഗരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം' തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യരസമുള്ള വേഷങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം 'മോഹിനിയാട്ടം' ആണ്.

സിനിമയിലെ തിരക്കുകള്‍ക്കിടയിലും സൗഹൃദങ്ങള്‍ക്ക് വലിയ വില നല്‍കിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാരുടെയെല്ലാം വില്ലനായി സ്‌ക്രീനില്‍ നിറഞ്ഞാടിയ സന്തോഷ്, വ്യക്തിജീവിതത്തില്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.

സ്‌കൂള്‍ അധ്യാപികയായ ശുഭശ്രീയാണ് ഭാര്യ. ഏക മകള്‍ ഡോ. രാജശ്രീ എസ്. നായര്‍. പത്തനംതിട്ടയിലെ അപകടം ഒരു സിനിമാക്കഥ പോലെ അപ്രതീക്ഷിതമായി അദ്ദേഹത്തെ മലയാളികളില്‍ നിന്ന് തട്ടിയെടുക്കുമ്പോള്‍, അദ്ദേഹം അവശേഷിപ്പിച്ചു പോകുന്ന നൂറിലധികം കഥാപാത്രങ്ങള്‍ എന്നും പ്രേക്ഷകമനസ്സുകളില്‍ ജീവിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026