l o a d i n g

കേരള

'നേതാക്കള്‍ അരമന തിണ്ണ നിരങ്ങുന്നത്' നിര്‍ത്തുക; ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ലക്ഷ്മി പ്രിയ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 5, 2026

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ലക്ഷ്മി പ്രിയ. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി നേതാക്കള്‍ സഭാ ആസ്ഥാനങ്ങളും അരമനകളും കയറിയിറങ്ങുന്ന രീതി അവസാനിപ്പിക്കണമെന്ന് താരം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയ സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.

'അരമന തിണ്ണ നിരങ്ങരുത്'
എത്ര ചേര്‍ത്തുപിടിച്ചാലും ഉരുട്ടിക്കൊടുത്താലും ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമാകില്ലെന്ന് ലക്ഷ്മി പ്രിയ ചൂണ്ടിക്കാട്ടി. അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ്, പി.സി. ജോര്‍ജ് എന്നിവരുടെ പരാജയം ഇതിന്റെ വ്യക്തമായ തെളിവാണ്. ഇനിയെങ്കിലും അച്ചന്മാരുടെ അരമനകളുടെ തിണ്ണനിരങ്ങാന്‍ ബി.ജെ.പി നേതാക്കള്‍ പോകരുതെന്ന് താരം കുറിപ്പില്‍ പറഞ്ഞു.

മറ്റുള്ളവരെ പ്രീണിപ്പിക്കുന്നതിന് പകരം ഹൈന്ദവ സമുദായ സംഘടനകളെ ഒരുമിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കേണ്ടത്. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, കെ.പി.എം.എസ്, ഹിന്ദു മഹാസഭ, ബ്രാഹ്‌മണ സഭ, വിശ്വകര്‍മ്മ സഭ, ഗണക സഭ തുടങ്ങിയ എല്ലാ സമാജങ്ങളെയും ചേര്‍ത്തുപിടിച്ച് അവരെ ഏകീകരിക്കാന്‍ നേതൃത്വം മുന്‍ഗണന നല്‍കണം. സമുദായത്തിലെ സാധാരണക്കാര്‍ക്ക് അടിസ്ഥാന ജീവിത സൗകര്യങ്ങളും മികച്ച വിദ്യാഭ്യാസവും പെന്‍ഷനും മരുന്നും ഉറപ്പാക്കിയാല്‍ വോട്ടുകള്‍ താനേ വന്നോളുമെന്നും ലക്ഷ്മി പ്രിയ അഭിപ്രായപ്പെട്ടു.

'മുസ്ലിം ലീഗും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാര്‍ട്ടികളാണെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും മതേതര പാര്‍ട്ടിയാണ്,' ലക്ഷ്മി പ്രിയ കുറിച്ചു. ഇതര മുന്നണികളില്‍ വിവിധ സാമുദായിക കക്ഷികള്‍ ഒരുമിച്ചു നില്‍ക്കുമ്പോള്‍, ബി.ജെ.പി സ്വന്തം സമാജത്തിന്റെ ഏകീകരണം ഉറപ്പുവരുത്തുകയാണ് വേണ്ടത്. മറ്റാരെയും പ്രീണിപ്പിക്കാന്‍ പോകരുതെന്നും ഹൈന്ദവ സമാജത്തെ ചേര്‍ത്തുപിടിക്കാന്‍ നേതൃത്വത്തിന് കഴിയണമെന്നും പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി.ജെ.പി കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ലക്ഷ്മി പ്രിയയുടെ ഈ കുറിപ്പ് വഴിതുറന്നിരിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026