l o a d i n g

ഗൾഫ്

ആറ് ഇറാനിയന്‍ ബോട്ടുകള്‍ തകര്‍ത്തതായി യു.എസ് സൈന്യം, ക്രൂസ് മിസൈലുകളും ഡ്രോണുകളും തടഞ്ഞു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 5, 2026

ന്യൂയോര്‍ക്ക്- ഹോര്‍മുസ് കടലിടുക്കിലെ നാവിക ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അമേരിക്കയുടെ പുതിയ നീക്കങ്ങളെ തടയാന്‍ ശ്രമിച്ച ആറ് ഇറാനിയന്‍ ബോട്ടുകള്‍ തകര്‍ത്തതായി യു.എസ് സൈന്യം അറിയിച്ചു. ഇതിന് പുറമെ ഇറാന്‍ തൊടുത്തുവിട്ട ക്രൂസ് മിസൈലുകളും ഡ്രോണുകളും അമേരിക്കന്‍ സേന തടയുകയും ചെയ്തു. മേഖലയില്‍ സമാധാനം ഉറപ്പാക്കാനാണ് തങ്ങളുടെ ശ്രമമെന്നും ഇറാന്റെ പ്രകോപനപരമായ നടപടികള്‍ക്ക് ശക്തമായ മറുപടി നല്‍കിയതായും അമേരിക്ക വ്യക്തമാക്കി.

അമേരിക്കയും സഖ്യകക്ഷികളും വെടിനിര്‍ത്തല്‍ ലംഘിച്ചതായും ഉപരോധം ഏര്‍പ്പെടുത്തി ഊര്‍ജ ഗതാഗതത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതായും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ് കുറ്റപ്പെടുത്തി. ഹോര്‍മുസ് കടലിടുക്കില്‍ ഇപ്പോള്‍ ഒരു 'പുതിയ സമവാക്യം' രൂപപ്പെടുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെയും എണ്ണ വിതരണത്തെയും ഗുരുതരമായി ബാധിക്കുമെന്ന സൂചനയാണ് ഇറാന്‍ നല്‍കുന്നത്.

ഇതിനിടെ ദക്ഷിണ ഇറാനിലെ ദയര്‍ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാണിജ്യ കപ്പലുകളില്‍ തീപിടുത്തമുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചുവരികയാണെന്നും എന്നാല്‍ തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കപ്പലുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026