l o a d i n g

ഇന്ത്യ

കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ വിജയ് അന്നേ എഴുതി, 2026 ല്‍ മുഖ്യമന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 5, 2026

ചെന്നൈ- സൂപ്പര്‍താരത്തില്‍ നിന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് നടന്‍ വിജയ് നടന്നു കയറുമ്പോള്‍ അത് ദക്ഷിണേന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ പുതിയൊരു അധ്യായമാവുകയാണ്. ദശാബ്ദങ്ങളായി ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടയായിരുന്ന തമിഴ്നാട്ടില്‍ ഡി.എം.കെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് 'തമിഴക വെട്രി കഴകം' ഈ വമ്പന്‍ വിജയം നേടിയത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മുഖ്യമന്ത്രിയാകുമെന്ന് തന്റെ 'ഗോട്ട് എന്ന സിനിമയിലെ കാര്‍ രജിസ്ട്രേഷന്‍ നമ്പറിലൂടെ (TN 07 CM 2026) വിജയ് നല്‍കിയ സൂചനകള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ മാത്രം കുറവാണുള്ളത്. ഈ സാഹചര്യത്തില്‍ സഖ്യസാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. നിലവില്‍ ഡി.എം.കെ സഖ്യത്തിലുള്ള കോണ്‍ഗ്രസ് (5 സീറ്റ്), സി.പി.ഐ (2 സീറ്റ്), സി.പി.എം (2 സീറ്റ്), വി.സി.കെ (2 സീറ്റ്) എന്നീ പാര്‍ട്ടികളുടെ പിന്തുണ വിജയ് തേടുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

രണ്ട് മണ്ഡലങ്ങളില്‍നിന്ന് മത്സരിച്ച വിജയ് തൃച്ചി ഈസ്റ്റിലും പെരമ്പൂരിലും ഉജ്ജ്വല വിജയം നേടി. ഇതില്‍ തൃച്ചി ഈസ്റ്റ് സീറ്റ് രാജി വെച്ച് പെരമ്പൂര്‍ നിലനിര്‍ത്താനാണ് അദ്ദേഹം ആലോചിക്കുന്നത്. ഇതോടെ തമിഴ്നാട്ടില്‍ എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം മുഖ്യമന്ത്രി കസേരയിലെത്തുന്ന സിനിമാ താരമായി വിജയ് മാറും. ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായന്‍മാരെ നിഷ്പ്രഭരാക്കിയ വിജയ്യുടെ ഈ രാഷ്ട്രീയ അരങ്ങേറ്റം തമിഴ്നാടിന്റെ ഭാവി തന്നെ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026