l o a d i n g

ഗൾഫ്

നോര്‍ക്കയിലെ താല്‍ക്കാലിക ഒഴിവുകളില്‍ പ്രവാസി സംവരണം ഏര്‍പ്പെടുത്തണം - പ്രവാസി ലീഗല്‍ സെല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 9, 2025

ബഹ്‌റൈന്‍: പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) പ്രതിനിധികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള നിയമസഭ പ്രതിപക്ഷനേതാവ് വി ഡി സതീശന് നിവേദനം നല്‍കി. നിയമസഭയിലെ അദ്ദേഹത്തിന്റെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിവേദനം സമര്‍പ്പിച്ചത്.

നോര്‍ക്ക റൂട്‌സിലും ക്ഷേമനിധി ബോര്‍ഡിലും കരാര്‍ അടിസ്ഥാനത്തിലും താല്‍ക്കാലികാടിസ്ഥാനത്തിലും ഉണ്ടാകുന്ന ഒഴിവുകളില്‍ നിശ്ചിത ശതമാനം അര്‍ഹരായ പ്രവാസികള്‍ക്ക് സംവരണം ചെയ്യുക, നോര്‍ക്ക റൂട്ട്‌സിലെയും ക്ഷേമനിധി ബോര്‍ഡിലെയും പ്രവാസികളുടെ ബന്ധപ്പെട്ട തര്‍ക്കപരിഹാര സെല്‍ രൂപീകരിക്കുക, പബ്ലിക് -പ്രൈവറ്റ് പങ്കാളിത്തത്തിന്റെ (PPP) അടിസ്ഥാനത്തില്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്കുവേണ്ടി എല്ലാ ജില്ലകളിലും കെയര്‍ ഹോമുകളും പ്രവാസി സ്‌പെഷ്യാലിറ്റി ആശുപത്രികളും രൂപീകരിക്കുക, എന്‍ ആര്‍ ഐ കമ്മീഷന്‍ ചെയര്‍മാനെ ഉടനെ നിയമിക്കുക, നോര്‍ക്ക റൂട്‌സിന്റെ സാന്ത്വന/ കാരുണ്യം പദ്ധതികള്‍ക്ക് അര്‍ഹരാവുന്നതിനുള്ള വരുമാനപരിധി ഒന്നര ലക്ഷം രൂപയില്‍ നിന്നും 3 ലക്ഷം രൂപയായി ഉയര്‍ത്തുക, സാന്ത്വന, കാരുണ്യ, തുടങ്ങിയ പദ്ധതികളില്‍നിന്നുള്ള ധനസഹായം പാവപ്പെട്ട പ്രവാസികള്‍ക്ക് സമയബന്ധിതമായി ലഭിക്കുന്നതിന് പ്രത്യേക ഫണ്ട് ഏര്‍പ്പെടുത്തുക, പ്രവാസി പെന്‍ഷന്‍ 3500 രൂപയില്‍നിന്നും 5000 രൂപയായി ഉയര്‍ത്തുക, മടങ്ങിവന്ന പ്രവാസികള്‍ക്ക് ചികിത്സാ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, നോര്‍ക്ക NDPREM ലോണ്‍ 20 ലക്ഷം രൂപയില്‍ നിന്നും 50 ലക്ഷം രൂപയായി ഉയര്‍ത്തുക, പ്രവാസി ക്ഷേമനിധിയില്‍ അംഗത്വത്തിനുള്ള പ്രായപരിധി എടുത്തുകളയുക, പ്രവാസി ക്ഷേമനിധിയില്‍ കുടിശ്ശിക വരുത്തിയവരുടെ അംഗത്വം തത്വദീക്ഷയില്ലാതെ റദ്ദാക്കുന്ന പ്രവാസി ക്ഷേമബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് പ്രതിപക്ഷ നേതാവിന് സമര്‍പ്പിച്ചത്. നിവേദനങ്ങളിലെ ആവശ്യങ്ങള്‍ പ്രസക്തമാണെന്നും അവ വേണ്ടവിധത്തില്‍ പഠിച്ച് നിയമസഭയില്‍ അവതരിപ്പിക്കാമെന്നും പ്രതിപക്ഷനേതാവ് ഉറപ്പു നല്‍കി.

പ്രവാസി ലീഗല്‍ സെല്ലിനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍, ട്രഷറര്‍ തല്‍ഹത്ത് പൂവച്ചല്‍, കമ്മറ്റി അംഗങ്ങളായ ഷെരീഫ് കൊട്ടാരക്കര, ശ്രീകുമാര്‍, ജിഹാംഗിര്‍, നന്ദഗോപകുമാര്‍, നിയാസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026