l o a d i n g

ഗൾഫ്

ജിസാന്‍ സബിയ ഏരിയ കെഎംസിസി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ജനപങ്കാളിത്തം കൊണ്ട് ശ്രധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 9, 2025

ജിസാന്‍: സബിയ ഏരിയ കെഎംസിസി കമ്മറ്റി 13ാമത് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജിസാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളുടെ ഒരു സംഗമമായി അതു മാറി. സബിയ അല്‍ ഫാരിസ് കോള്‍ഡ് സ്റ്റോര്‍ കോമ്പൗണ്ടില്‍ നടന്ന സംഗമം സൗദി നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം നിര്‍വഹിച്ചു.
സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. വര്‍ധിച്ചു വരുന്ന ലഹരിയുടെയും മായക്കുമരുന്നിന്റെയും വ്യാപനത്തിനെതിരെ നാം ഓരോരുത്തരും ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പ്രവാസികളായ നമ്മള്‍ നമ്മുടെ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഷംസു പൂക്കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു.

എസ് ഫാരിസ് കോള്‍ഡ് സ്റ്റോറിനുള്ള സബിയ കെഎംസിസി യുടെ ഉപഹാരം ഗഫൂര്‍ വാവൂരില്‍നിന്നു അലി മുഹ്റക്കിനൊപ്പം മാനേജ്‌മെന്റ് പ്രതിനിധികള്‍ ഏറ്റുവാങ്ങി. സാമൂഹ്യ സുരക്ഷാ കോര്‍ഡിനേറ്റര്‍ മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വെച്ചു വിതരണം ചെയ്തു. ഖാലിദ് പട്‌ല , ഡോ മന്‍സൂര്‍ നാലകത്ത്, മുനീര്‍ ഹുദവി, താഹ കൊല്ലേത്ത് (ജല), നാസര്‍ ചേലേമ്പ്ര (ഒഐസിസി) എന്നിവര്‍ സംസാരിച്ചു.

അസിസ് മോങ്ങം, ഷൗക്കത്ത് ബാപ്പു എളങ്കൂര്‍ , സാലിം നേച്ചിയില്‍, ഇബ്രാഹിം വേങ്ങര, മുഹമ്മദ് ബഷീര്‍, സമീര്‍അമ്പലപ്പാറ , സാന്‍ഫര്‍ കാവനൂര്‍, ഷബീര്‍ മൊകേരി, ആരിഫ് ഒതുക്കുങ്ങല്‍, ഷാദില്‍ വാഴക്കാട്, അമീര്‍ ഇടശ്ശേരി, ഷിഹാബ് കുന്നുംപുറം, താഹ കോഴിക്കോട്, മുജീബ് കൂടത്തായി, ജമാല്‍ പത്തപ്പിരിയം, ഫാരിസ് കോള്‍ഡ് സ്റ്റോറിലെ ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സബിയ ഏരിയ കെഎംസിസി ആക്ടിങ്ങ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് (പീച്ചി) സ്വാഗതവും ട്രഷറര്‍ കബീര്‍ പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026