l o a d i n g

കായികം

നാലു വിക്കറ്റിന് കിവീസിനെ കീഴടക്കി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കി

Thumbnail
By    
March 9, 2025

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ നാല് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടത്. വെടിക്കെട്ട് ബാറ്റിങ്ങുമായി മുന്നില്‍ നിന്ന് നയിച്ച നാകയന്‍ രോഹിത് ശര്‍മയാണ് (71) ഇന്ത്യയുടെ വിജയ ശില്‍പി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 76 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയും 48 റണ്‍സെടുത്ത ശ്രേയസ് അയ്യരും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ വിജയത്തിന് വഴിയൊരുക്കിയത്. ഇന്ത്യയുടെ മൂന്നാമത്തെ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ്. 12വര്‍ഷം മുന്‍പാണ് ഇന്ത്യ ഇതിന് മുന്‍പ് ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ്. 2002ലാണ് ആദ്യത്തെ കിരീടം. രണ്ട് ലോകകപ്പ് കിരീടങ്ങള്‍ (1983, 2011) ഉള്‍പ്പെടെ ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തുന്ന അഞ്ചാമത്തെ വിശ്വകിരീടം കൂടിയാണിത്.

ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് നായകന്‍ രോഹിത് ശര്‍മ നല്‍കിയത്. രോഹിത്-ഗില്‍ ഓപണിങ് കൂട്ടുക്കെട്ട് 18.4 ഓവറില്‍ 105 റണ്‍സില്‍ നില്‍കെയാണ് പിരിയുന്നത്. 50 പന്തില്‍ 31 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ സാന്ററിന്റെ പന്തില്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ വിരാട് കോഹ്ലിയെ (1) നിലയുറപ്പിക്കും മുന്‍പെ ബ്രേസ്വെല്‍ എല്‍.ബിയില്‍ കുരുക്കി. രോഹിതിന് കൂട്ടായി ശ്രേയസ് അയ്യര്‍ എത്തിയതോടെ സ്‌കോറിന് വീണ്ടും വേഗം കൂടി. സ്‌കോര്‍ 122 ല്‍ നില്‍കെ നായകനെ നഷ്ടമായി. 83 പന്തില്‍ മൂന്ന് സിക്‌സും ഏഴു ഫോറും ഉള്‍പ്പെടെ 76 റണ്‍സെടുത്ത രോഹിത് ശര്‍മ രചിന്‍ രവീന്ദ്രയുടെ പന്തില്‍ ലതാം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

അക്ഷര്‍ പട്ടേലിനെ കൂട്ടി ലക്ഷ്യത്തിലേക്ക് നീങ്ങിയ ശ്രേയസ് 62 പന്തില്‍ 48 ല്‍ നില്‍ക്കെ പുറത്തായി. സാന്റിന്റെ പന്തില്‍ രചിന്‍ പിടിച്ചാണ് പുറത്തായത്. കൂറ്റനടിക്ക് ശ്രമിക്കവേ ബ്രേസ് വെല്ലിന്റെ പന്തില്‍ അക്ഷര്‍ പട്ടേലും (29) മടങ്ങി. തുടര്‍ന്ന് ക്രീസില്‍ നിലയുറപ്പിച്ച കെ.എല്‍.രാഹുലും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയിലെ വിജയ തീരത്തേക്കടുപ്പിച്ചു. 18 പന്തില്‍18 റണ്‍സെടുത്ത പാണ്ഡ്യ ജാമേഴ്‌സന്റെ പന്തില്‍ മടങ്ങി. 33 പന്തില്‍ പുറത്താകാതെ 34 റണ്‍സെടുത്ത കെ.എല്‍ രാഹുലും ഒമ്പത് റണ്‍സെടുത്ത രവീന്ദ്ര ജദേജയും ലക്ഷ്യം കണ്ടാണ് മടങ്ങിയത്. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ കീവീസിന്റെ 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്റെയും 53 റണ്‍സെടുത്ത മിഖായേല്‍ ബ്രേസ് വെല്ലും പൊരുതാവുന്ന സ്‌കോറിലേക്ക് കീവീസിനെ എത്തിച്ചു. തുടര്‍ന്ന് വില്‍യങ് (15), രചിന്‍ രവീന്ദ്ര (37), കെയിന്‍ വില്യംസണ്‍ (11), ടോം ലതാം(14) ഗ്ലെന്‍ ഫിലിപ്‌സ് (34), മിച്ചല്‍ സാന്റര്‍ (8) എന്നിവര്‍ റണ്‍സ് നേടി പുറത്താവുകയായിരുന്നു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026